Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് എസി ലോ ഫ്ളോര്‍ ബസ് പണിമുടക്ക്

കൊച്ചി: എറണാകുളം ജില്ലയിലില്‍ എസി ലോ ഫ്‌ളോര്‍ ബസുകള്‍ പണിമുടക്കില്‍. ഷെഡ്യൂള്‍ മാറ്റം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ലോ ഫ്‌ളോര്‍ ബസ് ജീവനക്കാര്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. ഏപ്രില്‍ 13 ാം തീയതി സംസ്ഥാനത്തെ എല്ലാ ലോ ഫ്‌ളോര്‍ ബസുകളും ഷെഡ്യൂള്‍ മാറ്റം അഗികരിച്ചിരുന്നു. എന്നാല്‍ എറണാകുളം ജില്ലയില്‍ ഇത് നടപ്പിലാക്കാന്‍ മാനേജ് മെന്റ് തയ്യാറായില്ല. സീനിയോറിറ്റി പരിഗണിയ്ക്കാതെ ഡ്രൈവര്‍ മാരെ നിയമിയ്ക്കുന്നുവെന്നാണ് ആക്ഷേപം.

എറണാകുളം ജില്ലയിലെ എസി ലോ ഫ്‌ളോര്‍ ബസ് സര്‍വ്വീസ് പൂര്‍ണമായും നിലച്ചു. 50 ഓളം ബസുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. വര്‍ഷങ്ങളായി ജില്ലയിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഓരേ ഷെഡ്യൂളില്‍ ജോലിചെയ്യുന്നവരാണ്. മാനേജ്‌മെന്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് ഷെഡ്യൂള്‍ മാറ്റം നടപ്പാക്കാത്തതെന്നാണ് ആരോപണം.

AC, Low, Floor. Bus

കൊച്ചിയിലും ഇന്‍ഫോ പാര്‍ക്ക് ഉള്‍പ്പടെയുള്ള ഐടി കേന്ദ്രങ്ങളിലേയ്ക്കും സര്‍വീസ് നടത്തുന്നവയാണ് എസി ലോ ഫ്‌ളോര്‍ ബസുകളില്‍ അധികവും. സിഐടിയു, എഐടിയുസി എന്നീ സംഘടനകളാണ് സമരം ചെയ്യുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുമെന്നാണ് സംഘടനകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+