കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കേഷ്യ,യൂക്കാലിപ്റ്റ്‌സ് മരങ്ങള്‍ മൂന്നാറിനോട് വിടപറയും കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറക്കില്ല

  • By Desk
Google Oneindia Malayalam News

മൂന്നാര്‍:വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതു മാറ്റുന്നതിന് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ വിവിധ വകുപ്പുകള്‍ സംയോജിച്ചുകൊണ്ട് പദ്ധതി തയ്യാറാക്കും. പട്ടയഭൂമിയില്‍ നില്‍ക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങള്‍ ഉടമ തന്നെ ആറുമാസത്തിനകം പിഴുതുമാറ്റണമെന്നാണ് പുതിയ നിര്‍ദ്ദേശം.

ജലം വലിച്ചെടുക്കുന്ന മരങ്ങളായതിനാലാണ് ഇവ പിഴുതു കളയാന്‍ തീരുമാനിച്ചത്. കുറിഞ്ഞിമലയിലും ഈ വിഭാഗത്തില്‍ പെടുന്ന മരങ്ങള്‍ നശിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം കുറിഞ്ഞി മലയില്‍ സഞ്ചാരികള്‍ എറേ എത്താന്‍ തയ്യാറെടുക്കുന്ന കുറിഞ്ഞിമല സങ്കേതത്തിന്റെ വിസ്തീര്‍ണം കുറഞ്ഞത് 3200 ഹെക്ടറാക്കി നിശ്ചയപ്പെടുത്താന്‍ മന്ത്രസഭ യോഗത്തില്‍ തീരുമാനമായി.സങ്കേതത്തില്‍ വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സര്‍വെ സാങ്കേതിക വിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തുന്നതിനുള്ള നടപടിയും അതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ സഹകരണത്തോടെ ജണ്ടയിട്ട് തിരിക്കാനും തീരുമനാമായി.

 kurinji

1980തുകളിലാണ് ഗ്രാന്റിസ് ,യൂക്കാലിപ്റ്റ്‌സ തുടങ്ങി പാശ്ചാത്ത്യന്‍ മരങ്ങള്‍ മൂന്നാറിലേക്കെത്തപ്പെട്ടത്. ചുതുപ്പ് പ്രദേശങ്ങളെ കരയാക്കുന്നതിനാണ് അന്ന് ഈ മരങ്ങള്‍ ഇവിടെ നട്ടു പിടിപ്പിച്ചതെങ്കിലും പിന്നീട് പരിസ്ഥിതിമാറ്റത്തിന്റെയും കാലാവാസ്ഥമാറ്റത്തിന്റെയും പ്രധാന കാരണമായി ഈ മരങ്ങള്‍ മാറിയെന്നതാണ്. മണ്ണിലെ ജലം മുഴുവന്‍ ഈ മരങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ പലയിടങ്ങളിലും സമൃദ്ധമായി ഒഴികുയിരുന്ന നീരുറവകള്‍ നിശ്ചലമായി തുടങ്ങിയതോടെ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങളെ ചുവടോടെ പിഴുതുമാറ്റാന്നാതാണ് ഉചിതമെന്ന തിരിച്ചറിവിലേക്കും തീരുമാനത്തിലേക്കും എത്തപ്പെട്ടു എന്നു പറയാം.

English summary
acacia tree,eucalipts trees will soon said by to moonar, kurinji garden will not reduce its breadth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X