കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്ര അവാര്‍ഡ്: ജൂറിയുടെ ചര്‍ച്ചകള്‍ റിക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് അക്കാദമി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയുടെ ചര്‍ച്ചകള്‍ വീഡിയോ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനാവില്ലെന്ന് ചലച്ചിത്ര അക്കാദമി. ചര്‍ച്ചകള്‍ റിക്കോര്‍ഡ് ചെയ്താല്‍ അവാര്‍ഡ് നിര്‍ണയത്തിലെ രഹസ്യസ്വഭാവം നഷ്ടമാകുമെന്നാണ് അക്കാദമിയുടെ നിലപാട്.

എന്നാല്‍ അക്കാദമിയുടെ നിലപാടിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിവരാവകാശ പ്രവര്‍ത്തകര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ റിക്കോര്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് ചലച്ചിത്ര അക്കാദമി.

chalachithra academy

ജൂറി അംഗങ്ങല്‍ ചലച്ചിത്രങ്ങള്‍ കണ്ടതിന് ശേഷം കൂട്ടായിരുന്ന് ചര്‍ച്ച ചെയ്താണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. അത് വീഡിയോയില്‍ പകര്‍ത്തുന്നത് പുരസ്‌കാര നിര്‍ണയത്തിന് ഗുണകരമാകില്ലെന്ന അഭിപ്രായമാണ് അക്കാദമിയുടെ എക്‌സിക്യൂട്ടീവി കമ്മിറ്റിക്കുള്ളത്.

English summary
Film Academy Decided not to Record Jury Discussions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X