കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യവ്യാപാരികളുടെ വോട്ടുവേണമെന്ന് മുഖ്യമന്ത്രിയും വിഡി സതീശനും

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യവ്യാപാരികളുടെ വോട്ടുവേണ്ടെന്നു പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്‍ പാര്‍ട്ടിയിലും യുഡിഎഫിലും ഒറ്റപ്പെടുന്നു. മദ്യവ്യാപാരികളുടെതെന്നല്ല എല്ലാവരുടെയും വോട്ടുകള്‍ വേണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വിഡി സതീശനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. മദ്യവ്യാപാരികളുടെ വോട്ടും പണവും വേണ്ടെന്ന് സുധീരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് കോണ്‍ഗ്രസിലെ ഭിന്നാഭിപ്രായം പരസ്യമായത്.

സുധീരന്റെ പ്രസ്താവന ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. വി എം സുധീരന്‍ മത്സരിക്കാനില്ലെന്നാണ് പറയുന്നത്. അതുകൊണ്ടാകാവാം വോട്ടുവേണ്ടെന്ന് പറഞ്ഞതെന്ന് സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുധീരന്റെ പ്രസ്താവനയെ തള്ളി. മദ്യനയത്തിന്റെ കാര്യത്തില്‍ മദ്യവര്‍ജ്ജനവും മദ്യ നിരോധനവും യുഡിഎഫിന്റെ നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

chandy-satheeshan-11

സുധീരന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കേരള കോണ്‍ഗ്‌സ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭയില്‍ തന്നെ ബാറുടമകളായ മന്ത്രിമാരുണ്ടെന്നും സുധീരന്റെ പ്രസ്താവന വ്യക്തിപരമാണെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു പ്രതികരിച്ചു. സുധീരന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂരും പറയുന്നത്.

മദ്യ വ്യാപാരികളുടെ വോട്ടു വേണ്ടെന്നു പറഞ്ഞ വി എം സുധീരന്‍ മദ്യപാനികള്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും സുധീരന്‍ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുകയാണ്.

English summary
Accept votes from liquor sellers, says Cheif Minister Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X