'മന്ത്രിയാക്കിയത് പാർട്ടിയല്ലേ, മികച്ച പ്രകടനം തന്റേത് മാത്രമല്ലല്ലോ'; പ്രതികരണവുമായി കെകെ ശൈലജ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. മന്ത്രിസഭയില്‍ താന്‍ മാത്രമല്ല മികച്ച പ്രകടനം കാഴ്ച വെച്ചത്. എല്ലാ മന്ത്രിമാരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചവരാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്ക് നടത്തിയത് അല്ല. അത് ഒരു സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനമാണ്. ഒരു ടീം വര്‍ക്ക് ആണ്. ഒരുപാട് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം ആണ്.
താന്‍ ആരോഗ്യമന്ത്രി ആയത് കൊണ്ട് തന്റെ പ്രവര്‍ത്തനം നിര്‍വ്വഹിച്ചു. അതുപോലെ എല്ലാവരും ചെയ്തിട്ടുണ്ട്. തനിക്ക് പൂര്‍ണ സംതൃപ്തിയാണ് ഉളളത്. പാര്‍ട്ടി തന്നെ ഒരു തവണ മന്ത്രിയാക്കി. അത് തന്നെക്കൊണ്ട് കഴിയുന്നത് പോലെ പരമാവധി ഭംഗിയായി ചെയ്തു. പുതിയ ആളുകള്‍ വരുമ്പോള്‍ അതിനേക്കാള്‍ നന്നായി ചെയ്യും എന്നുളള വിശ്വാസമുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ തങ്ങളെല്ലാം ഉണ്ട്.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
Recommended Video

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അടക്കം നിരാശയുണ്ടാകേണ്ട കാര്യമില്ല. ഇത് പാര്‍ട്ടിക്കകത്ത് സാധാരണമാണ്. തന്നെ പാര്‍ട്ടി മന്ത്രിയാക്കിയത് കൊണ്ടല്ലേ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് എന്നും പാര്‍ട്ടിക്കകത്ത് ധാരാളം ആളുകള്‍ ഇല്ലേ എന്നും കെകെ ശൈലജ പ്രതികരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി ഒറ്റയ്ക്ക് അല്ല പ്രതിരോധിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പും എല്ലാ മന്ത്രിമാരും ചേര്‍ന്നാണ്. അതില്‍ ഒരു ആരോഗ്യപ്രശ്‌നം എന്ന നിലയ്ക്ക് തന്റെ പങ്ക് താന്‍ നിര്‍വഹിച്ചുവെന്നും കെകെ ശൈലജ പറഞ്ഞു.
പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കുന്നത് നല്ല കാര്യമാണ്. പുതിയ തലമുറയ്ക്ക് അവസരം ലഭിക്കുമ്പോള്‍ അവര്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും എന്നാണ് കരുതുന്നത്. ആളുകള്‍ക്ക് തന്നോട് സ്‌നേഹമുണ്ട് എന്ന് അറിയുന്നത് സന്തോഷമുളള കാര്യമാണ്. തന്നോട് മാത്രമല്ല ഈ മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങള്‍ക്ക് സ്‌നേഹമുണ്ട്. അതുകൊണ്ടാണ് വീണ്ടും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നതെന്നും ആ സ്‌നേഹത്തിന് നന്ദിയെന്നും കെകെ ശൈലജ പ്രതികരിച്ചു.
അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications