ട്രെയിനില്‍ കയറുന്നതിനിടെ കൊല്ലത്ത് സ്ത്രീ ട്രാക്കിലേക്ക് വീണു, കൈയ്യും കാലും അറ്റു
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ അപകടം. ട്രെയിന്റെ അടിയില്‍പ്പെട്ട് സ്ത്രീയുടെ കൈയും കാലും അറ്റു. കൊല്ലം പള്ളിമുക്ക് സ്വദേശി മെര്‍ഹബാനാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ എട്ട് മണിക്കായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനില്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മുന്നോട്ടു നീങ്ങിതുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തീവണ്ടി സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമാണ് മെര്‍ഹബാന്‍ സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് ട്രാക്കില്‍ വീഴുകയായിരുന്നു.












Click it and Unblock the Notifications