ആലുവയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം,മരിച്ചത് തമിഴ്നാട് സ്വദേശികള്‍
ആലുവയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചാണ് അപകടം. തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
കൊച്ചി: ആലുവയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ചരക്കു ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ സുശീല, പ്രദീപ് എന്നിവരാണ് മരിച്ചത്.
തമിഴ് നാട് നാഗപ്പട്ടണം സ്വദേശികളാണ് മരിച്ചവര്‍. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുപരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ആലുവ ബൈപ്പാസില്‍ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ചേറായി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് കഅപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications