മുന്നില്‍ പോയ കാര്‍ പെട്ടന്ന് ബ്രേക്കിട്ടു, പിന്നാലെ വന്ന 5 കാറുകള്‍ കൂട്ടിയിടിച്ചു, സംഭവം അരൂരില്‍
അരൂര്‍: മൂടല്‍ മഞ്ഞും പൊടിക്കാറ്റുമൊക്കെ ഡ്രൈവിംഗിന് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ വാഹനങ്ങളുടെ വന്‍ കൂട്ടിയിടി ഉണ്ടാകാറുണ്ട്. എന്നാല്‍ കേരളത്തില്‍ അതിനുള്ള സാധ്യതയുണ്ടോ. തൊണ്ണൂറുകളിലെ ചില സിനിമകളുടെ ക്‌ളൈമാക്‌സ് രംഗങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരുന്നു ഒന്നിന് പിന്നാലെ ഒന്നാകെ ഇടിയ്ക്കുന്ന കാറുകള്‍. ഇത് സിനിമയിലല്ലാതെ സംഭവിച്ചാലോ അതും അരൂരില്‍.
മാടവന ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. അരൂരില്‍ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോയ കാര്‍ പെട്ടന്ന് ബ്രേക്കിട്ടു. ഈ കാറിന് പിന്നാലെ വന്ന അഞ്ച് കാറുകളും ഒരു ലോറിയും ഒന്നിന് പിന്നാലെ ഒന്നായി കൂട്ടിയിടിച്ചു.

വാഹനങ്ങള്‍ക്കെല്ലാം സാരമായ കേടുപാടുകള്‍ ഉണ്ടായി എങ്കിലും യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റില്ലെന്നത് ഏറെ ആശ്വാസം നല്‍കുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ അര മണിയ്ക്കൂറോളം ഗതാഗതം മുടങ്ങി. അതേ സമയം അപകടത്തിന് കാരണമായ കാര്‍ നിര്‍ത്താതെ പോയി.












Click it and Unblock the Notifications