കൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; 8 പേരുടെ നില ഗുരുതരം
കൊട്ടിയം: കൊല്ലത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. 24 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 8 പേരുടെ നില അതീവ ഗുരുതരമാണ്. ചാത്തന്നൂർ ഇത്തിക്കരപാലത്തിന് സമീപമാണ് അപടകമുണ്ടായത്. പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം.
കെഎസ്ആർടിസി ബസ് കണ്ടക്ടർ ടി പി സുഭാഷും, ബസ് ഡ്രൈവർ അസീസ് ,ലോറി ഡ്രൈവർ ചെങ്കോട്ട സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവറെ കൊട്ടിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . ലോറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെ ഒന്നരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെഎസ് ആർടിസി ഡീലക്സ് ബസും തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപെട്ടത്.
ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പോലീസു നാട്ടുകാരും ചേർന്ന് അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications