മൈസൂരില്‍ വാഹനാപകടത്തില്‍ 9 മലയാളികള്‍ മരിച്ചു
മൈസൂര്‍: മിനി വാനും ലോറിയും കൂട്ടിയിടിച്ച് ഒമ്പത് മലയാളികള്‍ മരിച്ചു. മൈസൂരിനടുത്ത് പെരിയ പട്ടണത്ത് വച്ച് മെയ് 14 ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
മംഗലാപുരം ദളര്‍ക്കട്ടയില്‍ താമസമാക്കിയവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ പള്ളിയില്‍ പോയി മടങ്ങിവരവേയാണ് അപകടം. മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേരള-കര്‍ണാടക അതിര്‍ത്തിയാണ് ദളര്‍ക്കട്ട.

മിനി വാനില്‍ 20 പേരാണ് ഉണ്ടായിരുന്നത്. ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്ന ലോറിയാണ് വാനില്‍ ഇടിച്ചത്. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൈസൂരില്‍ നിന്ന് 50 കിലോ മീറ്റര്‍ ദൂരമുണ്ട് അപകടം നടന്ന പെരിയപട്ടണത്തേക്ക്.












Click it and Unblock the Notifications