ശ്രീറാമും വഫയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയെന്ന്; കാറുമായ് വന്നത് ആവശ്യപ്രകാരം, മദ്യപിച്ചിരുന്നു
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടം കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഒരുവേള നായക പരിവേഷം ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന് എന്ന യുവ ഐഎഎസ് ഓഫീസര്‍ ഓടിച്ച വാഹനം ആണ് അപകടം ഉണ്ടാക്കിയത്.
അപകടം ഉണ്ടാക്കിയ കാറിന്റെ ഉടമ പ്രവാസിയും മോഡലും ആയ വഫ ഫിറോസിന്റേതായിരുന്നു. അപകടം നടക്കുമ്പോള്‍ വഫയും കാറില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്നു. ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ഇതിനിടെ ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെ പറ്റിയും ചില സംശയങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു. ആ സമയത്ത് വഫയുടെ കാറില്‍ എങ്ങനെ ശ്രീറാം എത്തി എന്നതായിരുന്നു ചോദ്യം. വഫ പോലീസിന് നല്കിയ മൊഴിയില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

ആരാണ് വഫ ഫിറോസ്
മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച കാറില്‍ ഒരു യുവതിയും ഉണ്ടായിരുന്നു എന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. കൂടെയുണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ആണെന്നും പിന്നീട് വ്യക്തമായി. കാറിന്റെ ഉടമ വഫ ഫിറോസ് എന്ന യുവതിയാണ് എന്ന് കൂടി വ്യക്തമായതോടെ സംശയങ്ങള്‍ കൂടുതലായി.

പ്രവാസി, മോഡല്‍
പ്രവാസിയാണ് വഫ ഫിറോസ്. ഭര്‍ത്താവും കുടുംബവും എല്ലാം ഗള്‍ഫിലാണ്. മോഡലിങ്ങ് ചെയ്യുന്ന ആളാണ്. കുറച്ചുകാലമായി കേരളത്തില്‍ തന്നെയാണ് ഇവര്‍ ഉണ്ടാകാറുള്ളത്. എഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് വഴി പരിചയം
ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തമ്മില്‍ എന്താണ് ബന്ധം എന്ന നിലയിലും ചര്‍ച്ചകള്‍ രൂപം കൊണ്ടു. താനും ശ്രീറാമും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത് എന്നാണ് വഫ ഫിറോസ് പോലീസിന് നല്കിയിട്ടുളള മൊഴി. ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ശ്രീറാം വിളിച്ചപ്പോള്‍ വന്നു
ശ്രീറാം ആണ് കാറുമായി വരാന്‍ തന്നോട് ആവശ്യപ്പെട്ടത് എന്നും വഫ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 12.40 ന് ആണ് കാറുമായി കവടിയാറില്‍ എത്തിയത്. അവിടെ നിന്ന് പിന്നീട് ശ്രീറാം ആണ് കാര്‍ ഓടിച്ചത് എന്നും വഫ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഓവര്‍ സ്പീഡില്‍ ആയിരുന്നു ശ്രീറാം കാര്‍ ഓടിച്ചത് എന്നും വഫ പറഞ്ഞു. കവടിയാറില്‍ നിന്ന് ഒരുപാട് ദൂരെയല്ല, അപകടം നടന്ന മ്യൂസിയം ജങ്ഷന്.

എല്ലാം തിരുത്തി
അപകടം ഉണ്ടായ ഉടന്‍, വാഹനം ഓടിച്ചതിന്റെ ഉത്തരവാദിത്തം വഫ ഏറ്റെടുത്തിരുന്നു. ശ്രീറാമും അങ്ങനെ തന്നെ ആയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ദൃക്സാക്ഷികള്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടിരുന്നു. പിന്നീട് പോലീസ് വിളിപ്പിച്ച് മൊഴിയെടുത്തപ്പോള്‍ ആണ് സഫ സത്യം വെളിപ്പെടുത്തിയത്.

മദ്യപിച്ചിരുന്നു എന്ന് വെളിപ്പെടുത്തൽ
വിദേശത്ത് പഠനത്തിനായി പോയിരുന്ന ശ്രീറാം വെങ്കട്ടരാമൻ തിരികെയെത്തി ജോലിയിൽ പ്രവേശിച്ചത് അടുത്ത ദിവസം ആയിരുന്നു. ഇതിന്റെ പാർട്ടിയ്ക്ക് ശേഷം ആണ് അപകടം നടന്നത്. വാഹനം ഓടിയ്ക്കുന്പോൾ ശ്രീറാം മദ്യലഹരിയിൽ ആയിരുന്നു എന്നും വഫ പോലീസിനോട് പറഞ്ഞിട്ടുണ്ട്
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications