തൊടുപുഴയില്‍ കാറും ബസും കൂട്ടി ഇടിച്ച് രണ്ട് മരണം
തൊടുപുഴ: തൊടുപുഴയില്‍ മുട്ടത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും മടങ്ങിവരികയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
തൊടുപുഴ സ്വദേശികളായ അന്നമ്മ ആന്റണിയും കാറിലെ ഡ്രൈവറുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. അന്നമ്മയും ഡ്രൈവറും സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് കാര്‍ ഇടിച്ചത്. അമിതവേഗതയാണ് അപകടകാരണം എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന മേഖലയാണിത്. അപകടമുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications