ആരും കേട്ടില്ല പ്രാണവേദന...വാഹനമിടിച്ച് പരിക്കേറ്റ വൃദ്ധന്‍ നടുറോഡില്‍ ചോരവാര്‍ന്ന് മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനമിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിക്കാന്‍ ആരുമില്ലാതെ നടുറോഡില്‍ ചോരവാര്‍ന്ന് വൃദ്ധന്‍ മരിച്ചു. വാഹനമിടിച്ച് അരമണിക്കൂറോളമാണ് ഇയാള്‍ നടുറോഡില്‍ കിടന്നത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച കിഴക്കേ കോട്ടയിലായിരുന്നു അപകടം. ഗണപതി കോവിലനടുത്ത് താമസിച്ചിരുന്ന നാടോടിയായ വൃദ്ധനാണ് വാഹനമിടിച്ച് കാലിനും തലയ്ക്കും പരിക്കേറ്റ് നടുറോഡില്‍ കിടന്നത്. പോലീസും നാട്ടുകാരുമടക്കം നിരവധിപേര്‍ ചുറ്റും കൂടി നിന്നെങ്കിലും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായിരുന്നില്ല.

പോലീസിന്റെ കണ്‍ട്രൂള്‍ റൂമും മറ്റ് സര്‍ക്കാര്‍ വാഹനങ്ങളും പരിസരത്തുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കുന്ന കാര്യത്തില്‍ പോലീസിന്റെ നടപടികളും വൈകുകയായിരുന്നു. ഇതേ സമയം ഗതാഗതം നിയന്ത്രിക്കുക മാത്രമായിരുന്നു പോലീസുകാര്‍ ചെയ്തതെന്നും ആരോപണമുണ്ട്.
ഗുരുതര പരിക്കേറ്റ ഇയാളെ ഒടുവില്‍ ആംബുല്‍സ് വരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമാനമായ സംഭവം കോട്ടയം ബേക്കറി ജംഗ്ഷനിലും വടകരയിലുമുണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ എത്തിക്കുന്നവരെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല.












Click it and Unblock the Notifications