മലപ്പുറത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
മലപ്പുറം: പൊന്നാനിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയില്‍ മാണിക്കുളത്തിന് സമീപം ലോറിയിടിച്ചാണ് ബൈക്ക് യാത്രികന്‍ മരിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. പൊന്നാനി ഈഴുവത്തിരുത്തി തേവര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഏറാട്ടുവളപ്പില്‍ അറുമുഖന്റെ മകന്‍ അഖിലാണ്(27)അപകടത്തില്‍ മരണമടഞ്ഞത്.
ബൈക്ക് യാത്രികനായ അഖില്‍വില്ലേജ് ഓഫീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനിടെ കുറ്റിപ്പുറം ഭാഗത്ത് നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന ലോറിയില്‍ കൊളുത്തി വലിക്കുകയും അഖില്‍ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.ഇതേ സമയം ലോറിക്ക് പിറകില്‍ അമിതവേഗതയില്‍ വന്ന കണ്ടയ്‌നര്‍ ലോറി കയറിയിറങ്ങുകയും അഖില്‍ തല്‍ക്ഷണം മരണമടയുകയുമായിരുന്നു. അഖിലിനെ ഇടിച്ച കണ്ടയ്‌നര്‍ ലോറി നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. പൊന്നാനി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ശാന്തകുമാരിയാണ് അഖിലിന്റെ മാതാവ്. ആനന്ദ്, അനീഷ് എന്നിവര്‍ സഹോദരങ്ങളാണ്

അപകടം നടന്നയുടന്‍ പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയില്‍ മാണിക്കുളത്തിന് സമീപം നാട്ടുകാര്‍ ഓടിക്കൂടുകയും യുവാവിനെ ആശൃപത്രിയിലേക്കെത്തിച്ചു. അപകടം വരുത്തിവെച്ച് നിര്‍ത്താതെ പോയ കണ്ടയ്‌നര്‍ ലോറിയെ കുറിച്ചുപോലീസ് അന്വേഷണം ആരംഭിച്ചുണ്ട്. സംഭവ സമയത്ത് റോഡോരത്ത് ഉണ്ടായിരുന്നവരുടേയും കച്ചവടക്കാരുടേയും മൊഴിയെടുക്കും. പ്രദേശത്തെ കടകളിലും മറ്റും റോഡുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ ഉണ്ടോയെന്നുംപോലീസ് പരിശോധിക്കും. നിര്‍്ത്താതെ പോയ ലോറിയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പരിശോധന നടത്തുന്നത്.












Click it and Unblock the Notifications