Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടിടങ്ങളിലുണ്ടായ ബൈക്കപകടങ്ങളില്‍ മലപ്പുറത്ത് രണ്ടു പേര്‍ മരിച്ചു

മലപ്പുറം: രണ്ടിടങ്ങളിലുണ്ടായ ബൈക്കപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. മലപ്പുറത്ത് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു യുവാവും എടപ്പാളിനു സമീപം ബൈക്കിടിച്ചു ബംഗാള്‍ സ്വദേശിയുമാണ് മരിച്ചത്. മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശി പുളിക്കലത്തൊടി മുജീബിന്റെ മകന്‍ ഷിബില്‍ (17) ആണ് ഇന്നലെ മരിച്ചത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര്‍ ഗുരുതരമായ പരിക്കുകളോടെ ചികില്‍സയിലാണ്. മലപ്പുറം-പെരിന്തല്‍മണ്ണ റോഡില്‍ എംഎസ്പി. ക്യാന്പിനു സമീപത്താണ് അപകടമുണ്ടായത്. ഷിബിലിയും നിസാറും ബൈക്കില്‍ മലപ്പുറത്തേക്കു വരികയായിരുന്നു. ഇതിനിടെ എംഎസ്പിക്ക് സമീപത്തെ വളവിലെ ഇറക്കത്തില്‍ വച്ച് എതിരെ വന്ന സ്വകാര്യബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 shibil

രണ്ടു ദിവസം മുന്പ് എടപ്പാള്‍ ദേവലോകം ബാറിനു സമീപം ബൈക്കിടിച്ച് ചികില്‍സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാളായ ബീഹാര്‍ സ്വദേശി ചത്തിലാല്‍ പ്രസാദ് ആണ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ബീഹാര്‍ സ്വദേശിയായ സുഹൃത്ത് ദിലീപ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ബൈക്ക് യാത്രികനായ എടപ്പാള്‍ സ്വദേശി തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പ്രസാദിന്റെ മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. എടപ്പാള്‍ ദേവലോകം ബാറിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായിരുന്ന ഇരുവരെയും രാത്രി റൂമിലേക്കു നടന്നു വരുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+