Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടില്‍ അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ അഴീക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടിനിടെ അപകടം. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടയിലേക്ക് അമിട്ട് വീണ് പൊട്ടിയാണ് അപകടം. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ബപ്പിരിയന്‍ തെയ്യം നടക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. തെയ്യം കാണാന്‍ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. നാടന്‍ അമിട്ട് മുകളില്‍ പോയി പൊട്ടാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. പരിക്കേറ്റവരില്‍ 12 വയസുള്ള കുട്ടിയും ഉണ്ട്. ഗുരുതരമായി പരിക്കേറ്റ ആളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

KANNUR
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+