Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലില്‍ ഇടിച്ച് മൂന്നു മരണം, സംഭവം എറണാകുളത്ത്!!

രണ്ടു കുട്ടികളും ഡ്രൈവറുമാണ് മരിച്ചത്

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

1

യുകെജി വിദ്യാര്‍ഥികളായ ആന്‍മരിയ ഷിജി, നയന ദിലീപ് എന്നിവരും ഡ്രൈവര്‍ ജോസുമാണ് മരിച്ചത്. 13 കുട്ടികള്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

2

അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ കുട്ടികളെ പുറത്തിറക്കിയത്.
ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോട്ടയത്തെയും എറണാകുളത്തെയും ആശുപത്രികളിലേക്കു മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+