ടിപ്പര്‍ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു
ചേര്‍ത്തല: ചേര്‍ത്തലയില്‍ ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യാത്രികര്‍ മരിച്ച സംഭവം കൊലപാതമാണെന്ന് തെളിഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് അപകടം കൊലപാതകമാണെന്ന് തെളിഞ്ഞത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടമാണ്ടായത്. ചേര്‍ത്തല പട്ടണക്കാട് സ്വദേശികളായ സുബിന്‍(27), ജോണ്‍സണ്‍(40) എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരേയും ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

ഡ്രൈവര്‍ ഷിബുവിനെ ചേദ്യം ചെയ്യുന്നതിനിടെയാണ് അപകടം കൊലപാതകമാണെന്നുള്ള വെളിപ്പെടുത്തല്‍ പുറത്താകുന്നത്. സുബിന്റെ കുടുംബത്തോട് ഷിബുവിനുണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഷിബു അമിതമായി മദ്യപിച്ചിരുന്നതിനാലാണ് അപകടമാണ്ടായതെന്നാണ് ആദ്യം കരുതിയിരുന്നത്. പെയിന്റിംഗ് തോഴിലാളികളായിരുന്നു സുബിനും ജോണ്‍സണും. കഴിഞ്ഞദിവസം ഇവരെ പിന്‍തുടര്‍ന്ന് ഷിബു ഇവരുടെ വരവും പോക്കും നിരീക്ഷിച്ചശേഷം അടുത്ത ദിവസം ലോറിയുമായി വന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.












Click it and Unblock the Notifications