കാസര്‍കോട് കുമ്പളയില്‍ ബസ്സും കാറും കൂട്ടി ഇടിച്ചു; വാന്‍ ഡ്രൈവര്‍ വെന്ത് മരിച്ചു
കാസര്‍കോട്: ബസും വാനും കൂട്ടിയിടിച്ച് രണ്ട് മംരണം. കാസര്‍കോട്-മംഗലാപുരം ദേശീയ പാതയില്‍ കുമ്പളയ്ക്കടുത്താണ് സംഭവം. മാരുതി വാനിലുണ്ടായിരുന്നവാരാണ് മരിച്ചത്. അപകടത്തില്‍ വാനിന് തീപിടിക്കുകയായിരുന്നു.കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ ഗോപിനാഥ്-ഉഷ ദമ്പതികളുടെ മകന്‍ ഉജ്വല്‍നാഥ്(19), ചെര്‍ക്കള ബാലടുക്കത്തെ മുഹമ്മദ്-ഉമ്മാലി ദമ്പതികളുടെ മകന്‍ മസ്ഹൂദ്(21) എന്നിവരാണ് മരിച്ചത്.
വാനിന് തീപിടിച്ചതിനെ തുടര്‍ന്ന് വാനില്‍ അകപ്പെട്ട ഡ്രൈവര്‍ വെന്ത് മരിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് മരിച്ചത്. അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും കത്തിനശിക്കുകയായിരുന്നു.കാസര്‍കോട് ഭാഗത്തേക്ക് കോഴികളെയും കൊണ്ട് വരികയായിരുന്ന വാനില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടകവോള്‍വോ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.












Click it and Unblock the Notifications