പൊയിനാച്ചിയില്‍ ഓട്ടോ ലോറിയുമായി കൂട്ടിയിടിച്ച് അമ്മയും മകളും തല്‍ക്ഷണം മരിച്ചു
കാസര്‍കോട്ടേക്ക് വരികയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു
കാഞ്ഞങ്ങാട്: കാസര്‍കോട് പൊയിനാച്ചിയില്‍ ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും തല്‍ക്ഷണം മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ശോഭ, മകള്‍ വിസ്മയ എന്നിവരാണ് മരിച്ചിരുന്നത്. ശോഭയുടെ ഭര്‍ത്താവ് രാജനെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

മൂത്ത മകളുടെ കുട്ടിയുടെ ചോറൂണിനായി പുല്ലൂരിലേക്കുള്ള യാത്രയിലായിരുന്നു രാജനും കുടുംബവും. എന്നാല്‍ കാഞ്ഞങ്ങാട്ട് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. അതിന് മുകളിലേക്ക് ലോറിയും വീണതോടെയാണ് ശോഭയും വിസ്മയയും മരിച്ചത്.

രാജനൊപ്പം ഓട്ടോ ഡ്രൈവര്‍ ഖാദറിനും ഗുരുതര പരുക്കുണ്ട്. ഓട്ടോയുടെ മുകളിലേക്ക് വീണ ലോറി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തള്ളിമാറ്റിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗമാണ് അപകടകാരണമെന്ന് കരുതുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിനിടയാക്കിയെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications