കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനമിടിച്ച് മണ്ണാർക്കാട് സ്വദേശിയായ കാൽ നട യാത്രക്കാരൻ മരിച്ചു; വാഹനം തിരിച്ചറിഞ്ഞില്ല

  • By Sreejith Kk
Google Oneindia Malayalam News

വടകര: കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്ന് കരടിയോട് കോട്ടപാളം തെറ്റത്ത് സുൽത്താൻ അലിയുടെ മകൻ മുജീബ്(24)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം.

വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തിനോടൊപ്പം പുലർച്ചെ കോഴിക്കോട്ടേയ്ക്ക് പോകാനായി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകും വഴിയാണ് അപകടം. പുത്തൂരിലെ കരാറുകാരനോടൊപ്പം പ്ലംബിങ്ങ് ജോലി ചെയ്തു വരുന്നവരാണ് ഇരുവരും.

Mujeeb

പരുക്കേറ്റ മുജീബിനെ തത്സമയം തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കർണ്ണാടക റെജിസ്ട്രേഷനുള്ള സിൽവർ കളർ ക്രൂയിസർ കാറാണ് ഇടിച്ചതെന്ന് സഹപ്രവർത്തകൻ പറഞ്ഞു. കാർ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് വടകര സിഐ മധുസൂധനൻ പറഞ്ഞു.

കാറിനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. വടകര ജില്ല ഗവർമെന്റ് ആശുപത്രി മോർച്ചറിയിൽ വെച്ച് വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പിന്നീട് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ട് പോയി. സൈനബയാണ് മരിച്ച മുജീബിന്റെ മാതാവ്. സഹോദരൻ:അബ്ദുറഹിമാൻ.

സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകൾ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ് സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകൾ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ്

 </a><a class=വേനല്‍ മഴയില്‍ പച്ചപ്പണിഞ്ഞ് വനമേഖല: കാട്ടുതീ ഭീതിയൊഴിയുന്നു" title=" വേനല്‍ മഴയില്‍ പച്ചപ്പണിഞ്ഞ് വനമേഖല: കാട്ടുതീ ഭീതിയൊഴിയുന്നു" /> വേനല്‍ മഴയില്‍ പച്ചപ്പണിഞ്ഞ് വനമേഖല: കാട്ടുതീ ഭീതിയൊഴിയുന്നു

English summary
Accident in Mannarkkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X