Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ വാഹനാപകടം: കോഴിക്കോട് സ്വദേശി ഉള്‍പ്പടെ 3 പേർ മരിച്ചു

റിയാദ്: സൌദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പടെ മൂന്ന് മരണം. സൌദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ഹസയിലുണ്ടായ കാറപകടത്തിലാണ് കോഴിക്കോട് സ്വദേശി ഉള്‍പ്പടെ മരണപ്പെട്ടത്. കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ സ്വദേശി നജീബ് (32) മരിച്ചത്. മരിച്ച രണ്ടുപേർ ഈജിപ്ഷ്യന്‍ പൗരന്‍മാരാണ്. ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടമുണ്ടായത്.

gss

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ഹസയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ആനവാതില്‍ക്കല്‍ സ്വദേശി മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഹസ്‌നയാണ് ഭാര്യ. മുഹമ്മദ് ഹാദി ഏകമനാണ്. നൗഫല്‍, നജില, നഫ്‌ല സഹോദരങ്ങളാണ്. നടപടികള്‍ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+