കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീപോർട് എയർപോർട്ട് റോഡിൽ വീണ്ടും അപകടം; അനധികൃത പാർക്കിങ്ങ് ഒഴിവാക്കണമെന്നു നാട്ടുകാർ

  • By Desk
Google Oneindia Malayalam News

കളമശേരി: സീപോർട് എയർപോർട്ടിൽ നിർത്തിയിട്ടിരുന്ന ട്രൈലെർ ലോറിക്ക് പിന്നിൽ കാറിടിച്ച് തകർന്നു. കാർയാത്രക്കാരൻ നിസാരപരിക്കുകളോടെ രക്ഷപെട്ടു. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. തൃശൂർ സ്വദേശി ഇൻഫോപാർക്ക് ജീവനക്കാരനായ മിർഷാദിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്.

accdnt

മിർഷാദ് ഓഫിസിലേക്കു പോകുന്ന വഴി സീപോർട് എയർപോർട്ട് റോഡിൽ ബീവറേജസിന് സമീപമുള്ള വളവിൽ ഇടതു വശത്തുകൂടെ മറ്റൊരു വാഹനം ഓവർടേക്ക് ചെയ്തപ്പോൾ പെട്ടെന്ന് വെട്ടിച്ചു മാറ്റുകയായിരുന്നു. ഇടതു വശത്തേക്ക് ചേർന്ന് പോയ വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുമ്പ് കമ്പി കയറ്റി വന്ന ട്രൈലെർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചെന്നൈയിൽ നിന്നും ഇരുമ്പ് കമ്പിയുമായി തൃക്കാക്കരയിലെ പ്രഭു സ്റ്റീൽ കമ്പനിയിലേക്ക് വന്ന് തങ്ങളുടെ ഊഴമെത്താൻ റോഡരുകിൽ പാർക്കു ചെയ്ത ട്രക്കിന് പിന്നിലിടിച്ചാണ് അപകടം. ലോറിയിൽ കുടുങ്ങിയ കാർ പോലീസ് ക്രെയിൻ ഉപയോഗിച്ച് കെട്ടി വലിച്ചു മാറ്റുകയായിരുന്നു.
accdnt

സീപോർട് എയർപോർട്ട് റോഡിൽ അനധികൃത പാർക്കിങ് മൂലം അപകടം പതിവായിട്ടും അധികാരികൾ വേണ്ടനടപടികൾ എടുക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. ദിവസേന ഇരുമ്പു കമ്പി കയറ്റി വരുന്ന അന്യസംസ്ഥാന ട്രൈലെർ ലോറികൾ നിരവധിയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. കൂടാതെ വൈകുന്നേരങ്ങളിൽ ബിവറേജസിൽ വരുന്നവരുടെ വാഹനങ്ങളുടെ തിരക്കും. ഇത് മെട്രോവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് ഇവിടെ പാർക്കിങ്ങിനെതിരെ നടപടി എടുത്തില്ലെങ്കിൽ നാട്ടുകാർ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് പ്രതിഷേധമായി എത്തിയ നാട്ടുകാർ പോലീസിനോട് പറഞ്ഞു.

English summary
accident in seaport-airport road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X