കണ്ണൂരില്‍ ലോറി മറിഞ്ഞു, അപകടമറിഞ്ഞെത്തിയവര്‍ ആദ്യം ഞെട്ടി!! പിന്നെ ചിരിച്ചു!!
ബിയര്‍ കുപ്പികളുമായി കര്‍ണാടകയില്‍ നിന്നെത്തിയ ലോറിയാണ് മറിഞ്ഞത്
പേരാവൂര്‍: ഒരു അപകടം നാട്ടുകാര്‍ക്ക് സന്തോഷം നല്‍കുക വളരെ അപൂര്‍വ്വമാണ്. എന്നാല്‍ കണ്ണൂരിലുണ്ടായ ലോറിയപകടം നാട്ടുകാരെ ശരിക്കും സന്തോഷിപ്പിച്ചു. അതിനൊരു കാരണവുമുണ്ട്. ബിയര്‍ കുപ്പികളുമായി പോയ ലോറിയാണ് തലശേരി-ബാവലി അന്തര്‍ സംസ്ഥാന പാതയില്‍ നാലാം മൈലിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് വന്ന ലോറിയാണ് പുലര്‍ച്ചെ നാലു മണിയോടെ അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ നിന്നു റോഡിലേക്കു വീണ് നിരവധി കുപ്പികള്‍ പൊട്ടി നശിച്ചെങ്കലും പൊട്ടാത്ത കുപ്പികളുമായി നാട്ടുകാര്‍ സ്ഥലംവിട്ടു.

ലോറിയുടെ ക്യാബിനില്‍ നിന്നു തീപടര്‍ന്നെങ്കിലും അഗ്നിശമനസേന തക്ക സമയത്ത് എത്തി തീയണച്ചതോടെ ദുരന്തമൊഴിവാകുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications