കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്‍ഡിലെ വാഹനാപകടം കവര്‍ന്നത് നാല് മലയാളി ജീവനുകള്‍

  • By Soorya Chandran
Google Oneindia Malayalam News

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് നാല് മലയാളികള്‍. ഇതില്‍ രണ്ട് പേര്‍ ദമ്പതിമാരാണ്.

ചേരാനല്ലൂര്‍ പള്ളിക്കവീട്ടില്‍ ബിസ്‌മോന്‍,, ഭാര്യ ജോമോള്‍, പാല സ്വദേശി മനോജ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ച നാലാമത്തെ ആള്‍ അങ്കമാലി സ്വദേശിയാണെന്നാണ് കരുതുന്നത്.

New Zealand

ഡിസംബര്‍ 29 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ബിസ്‌മോനും സംഘവും യാത്ര ചെയ്തിരുന്ന കാറില്‍ എതിരെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

29 കാരനാണ് ബിസ്‌മോന്‍. ജോമോളെ വിവാഹം കഴിച്ചത് ആറ് മാസം മുമ്പാണ്. രണ്ട് പേരും ന്യൂസിലാന്റില്‍ നേഴ്‌സിങ് മേഖലയില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്.

പാല സ്വദേശിയായ മനോജ് ന്യൂസിലാന്‍ഡില്‍ എത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ള. മെയില്‍ നേഴ്‌സ് ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് ഒരു വയസ്സുകാരന്‍ മകനേയും കൊണ്ടാണ് ന്യൂസിലാന്‍ഡില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ജോലിയില്‍ പ്രവേശിച്ചത്. മനോജിന്റെ ഭാര്യ മീരാലക്ഷിമിയും ന്യൂസിലാന്‍ഡില്‍ നേഴ്‌സ് ആണ്. ഇവര്‍ കോഴിക്കോട് സ്വദേശിയാണ്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കൂടുതല്‍ വിീശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
Four Malayali expats, including couples from Kochi, died in New Zealand in an accident on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X