കൊച്ചിയില്‍ രണ്ട് നാവികര്‍ക്ക് ദാരുണാന്ത്യം; അപകടം ഹാംഗര്‍ വാതില്‍ ദേഹത്ത് വീണ്
കൊച്ചി: കൊച്ചിയില്‍ നാവിക സേനാ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാംഗറിന്റെ വാതില്‍ തകര്‍ന്ന് വീണതാണ് അപകടത്തിന് കാരണം. വാതില്‍ നാവികരുടെ ദേഹത്താണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് അപകടമുണ്ടായത്. ഹാംഗറിന്റെ വാതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. നാവികരുടെ തലയിലാണ് ഇടിച്ചത്. ഉടനെ ഇരുവരെയും നാവിക സേനാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, മരിച്ചിരുന്നു.
ഹരിയാന സ്വദേശി നവീന്‍, രാജസ്ഥാന്‍ സ്വദേശി അജിത്ത് സിങ് എന്നിവരാണ് മരിച്ചത്. ഇരുവരും ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് സേവനമനുഷ്ടിച്ചിരുന്നത്. നാവിക സേന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. ഹാംഗര്‍ തകര്‍ന്നു വീഴാന്‍ കാരണമെന്താണെന്ന് സേന വിശദീകരിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളെ അറിയിച്ച ശേഷം മറ്റു കാര്യങ്ങള്‍ പറയാമെന്നാണ് നാവികാ സേനാ വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications