മലപ്പുറം പാണ്ടിക്കാട് വാഹനാപകടം: 2 മരണം, 20 പേര്‍ക്ക് പരിക്ക്
പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് കെ എസ് ആര്‍ ടി സിയും ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം 20 പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകകുണ്ടായത്.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കോഴി കയറ്റിയ ലോറിയും പാലായില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ എസ് ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ റമീസ്, ഇല്യാസ് എന്നിവരാണ് മരിച്ചത്.

അമിത വേഗത്തില്‍ വന്ന ലോറി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ബസ് നിയന്ത്രണം വിട്ട് റോഡിന് സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന മൂന്നാമത്തെ ആളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications