മുക്കത്തിനടുത്ത് മുത്തേരിയില്‍ ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് മറിഞ്ഞു : പതിനാലുകാരനായ വിദ്യാര്‍ത്ഥി മരിച്ചു
കോഴിക്കോട്: മുത്തേരിയില്‍ ടിപ്പറും ബസ്സും കൂട്ടിയിടിച്ച് മറിഞ്ഞു .അപകടത്തില്‍ ഒരു മരണം, മരിച്ചത് പതിനാലുകാരനായ വിദ്യാര്‍ത്ഥി . ഈസ്റ്റ് മലയമ്മ സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. മുക്കത്തിനടുത്ത് മുത്തേരിയില്‍ ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. പതിനാലുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബസ് യാത്രക്കാരനായിരുന്ന ഈസ്റ്റ് മലയമ്മ പരപ്പില്‍ സുബൈറിന്‍റെ മകന്‍ മുഹമ്മദ് സ്വാലിഹ് (14) ആണ് മരിച്ചത്.

കൊടുവള്ളി കെ.എം.ഒ ഇസ്ലാമിക് അക്കാദമി ഒന്നാം വര്‍ഷ ഹുദവി വിദ്യാര്‍ത്ഥിയാണ്. തിരുവമ്പാടിയില്‍ നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയിരുന്ന ബസ്സിന്‍റെ പിറകില്‍ ടിപ്പര്‍ ഇടിച്ചാണ് അപകടം. ബസ്സില്‍ ഇടിച്ച ടിപ്പര്‍ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സാലിഹിനെ ഉടന്‍ മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അപകടത്തില്‍ ബസ്സിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. സലിഹിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റുഖിയയാണ് സാലിഹിന്‍റെ മാതാവ്. സഹോദരങ്ങള്‍ മിന്‍ഹ ഫാത്തിമ, മുഹമ്മദ് യാസീന്‍.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‌ട്ടംനടത്തി












Click it and Unblock the Notifications