കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നി സർവ്വീസില്‍ തന്നെ അപകടം: കെഎസ്ആർടിസി കെ-സ്വിഫ്റ്റിന് നഷ്ടം 35000 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: ആദ്യ സർവ്വീസില്‍ തന്നെ അപകടത്തില്‍പ്പെട്ട് കെ എസ് ആർ ടി സിയുടെ കെ-സ്വിഫ്റ്റ് ബസ്. തിരുവനന്തപുരം കല്ലമ്പലത്തും കോഴിക്കോട് ബസ് സ്റ്റാൻഡിലും വെച്ച് രണ്ട് തവണയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച സെമി സ്ലീപ്പര്‍ ബസ് രാത്രി കല്ലമ്പലത്തിന് സമീപം ഒരു ലോറിയുമായി ഉരസിയാണ് ആദ്യ അപകടമുണ്ടാവുന്നത്. അപകടത്തില്‍ ബസിന്റെ സൈഡ് മിറര്‍ തകര്‍ന്നെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ഏകദേശം 35000 രൂപയോളമാണ് ഒരു സൈഡ് മിററിന് ചിലവ് വരുന്നത്.

കാവ്യാ മാധവനേയും അറസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം; അതോടെ കളിമാറും, പിന്തുണച്ച് രാഹുല്‍ ഈശ്വർകാവ്യാ മാധവനേയും അറസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം; അതോടെ കളിമാറും, പിന്തുണച്ച് രാഹുല്‍ ഈശ്വർ

പിന്നീട് കെ എസ് ആർ സിയുടെ തന്നെ മറ്റൊരു മിറര്‍ ഘടിപ്പിച്ച ശേഷമാണ് ബസ് യാത്ര പുനഃരാരംഭിച്ചത്. പിന്നീട് കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായും ഉരസി. ഈ അപകടത്തില്‍ ബസിന്റെ പെയിന്റ് ഇളകുകയും സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം തകരാർ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്ത ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്.

ksrtc

അതേസമയം, പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെ ആരംഭിച്ച കെഎസ്ആർടിസി - സ്വിഫ്റ്റ് സർവ്വീസ് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യുകയായിരുന്നു. കെഎസ്ആർടിസി നല്ല നാളെകളിലേക്ക് കുതിക്കുകയാണെന്നും, അതിന് എല്ലാവരും ആകാവുന്ന പിൻതുണ നൽകുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികളിലൂടെ കെഎസ്ആർടിസിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനാണ് ശ്രമം. അതിനുള്ള എല്ലാ പിൻതുണയും സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ കുപ്പിവളയ്ക്ക് എത്രയാ ചേട്ടാ.. നാട്ടിലെ ഉത്സവത്തില്‍ അടിച്ചുപൊളിച്ച് അനുശ്രീ

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ-ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ​ഗോവിന്ദൻ മാസ്റ്റർ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് മുഖ്യമന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. കെഎസ്ആർടിസി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ​ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാ​ഗതം ലഭ്യമാക്കുന്നതിന് വേണ്ടി പ്രത്യേകം ആരംഭിക്കുന്ന സർവ്വീസാണ് ​ഗ്രാമവണ്ടി.

ഒറ്റപ്പെട്ട ​ഗ്രാമീണ മേഖലയിലേക്ക് കെഎസ്ആർടിസി സർവ്വീസ് നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ജനപ്രതിനിധികളുടെ അപേക്ഷകളിന്മേൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കൂടുതൽ ബാധ്യത ഏറ്റെടുത്ത് ഇത്തരം മേഖലയിലേക്ക് സർവ്വീസ് നടത്താൻ കെഎസ്ആർടിസിക്ക് സാധിക്കാതെ വരുന്ന സാഹചര്യത്തിൽ ഡീസൽ ചിലവ് പൂർണ്ണമായും തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നോ, സ്പോൺസർമാരെ ഉപയോ​ഗപ്പെടുത്തിയോ വഹിക്കണമെന്നുള്ള ഒരേ ഒരു നിബന്ധനയോടെയാണ് ​ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്.

ജീവനക്കാരുടെ ശമ്പളം, ബസുകളുടെ പരിപാലനം, ഇൻഷ്വറൻസ് തുടങ്ങിയ ചിലവുകൾ കെഎസ്ആർടിസി വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടുകളിലേക്കും സമയത്തുമായിരിക്കും ബസുകൾ സർവ്വീസ് നടത്തുക. പദ്ധതി പ്രകാരം സ്പോൺസർ ചെയ്യുന്ന സ്വകാര്യ വ്യക്തികളുടേയും, സ്ഥാപനങ്ങളുടേയും പരസ്യങ്ങൾ‌ സ്പോൺസർ ചെയ്യുന്ന ​ഗ്രാമവണ്ടികളിൽ പ്രദർശിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ​ഗ്രാമവണ്ടി സർവ്വീസിനായി ഒരു കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Accident on maiden service: Loss of Rs 35,000 to KSRTC K-Swift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X