Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടങ്ങള്‍ കുറഞ്ഞു;പക്ഷേ മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍. എന്നാല്‍ അപകടങ്ങള്‍ കുറയുമ്പോഴും അപകട മരണങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

2013 ജനുവരി മൂതല്‍ ഓഗസ്റ്റ് 30 വരെ സംസ്ഥാനത്താകെ 23,795 അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണം കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്രയും അപകടങ്ങളില്‍ 2,847 പേര്‍ മരിച്ചിട്ടുണ്ട്. മരണത്തിന്റെ എണ്ണം മുന്‍കാല കണക്കുകളെ കടത്തിവെട്ടുന്നതത്രെ.

Accident

റോഡപകടങ്ങള്‍ കുറക്കുന്നതിന് സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ട്രാഫിക്ക് കണ്‍ട്രോള്‍ ബോര്‍ഡും ചേര്‍ന്ന് നടത്തിയ ബോധവത്കരണ പദ്ധതികള്‍ അല്‍പം ഫലം കണ്ടിട്ടുണ്ടെന്ന് തന്നെയാണ് അധികൃതരുടെ വിശ്വാസം. അല്ലെങ്കില്‍ അപകടങ്ങളുടെ എണ്ണത്തില്‍ ഇത്രയും കുറവ് വരാന്‍ ഇടയിലിലത്രെ.

മദ്യപിച്ച് വാഹനമോടിക്കുന്നതും അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. എന്നാല്‍ പോലീസിന്റെ കണക്കില്‍ മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടങ്ങള്‍ വെറും 17 എണ്ണം മാത്രമാണ്. 23,114 അപകടങ്ങള്‍ക്കും കാരണം അമിത വേഗവും അശ്രദ്ധയുമാണ് എന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്.

ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. 17,600.
മുച്ചക്രവാഹനങ്ങള്‍ 4,657 ഉം കാറുകള്‍ 7,034 ഉം അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യബസുകള്‍ 2,435 അപകടങ്ങളാണ് കഴിഞ്ഞ എട്ട് മാസം കൊണ്ട് നമ്മുടെ നിരത്തുകളില്‍ ഉണ്ടാക്കിയിട്ടുള്ളത്.

മികച്ച ഗതാഗത സ്വഭാവം കാത്ത് സൂക്ഷിക്കുന്നതിന് കെഎസ്ആര്‍ടിസിയെ കണ്ട് പഠിക്കണം എന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. ഈ സമയപരിധിയില്‍ ഏറ്റവും കുറവ് അപടകങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് കെ.എസ്.ആര്‍.ടി.സി ബസുകളാണ്. വെറും 883 എണ്ണം.

അപകടങ്ങളുടെ കണക്കില്‍ ഏറ്റവും മുന്‍പിലുള്ള ജില്ല എറണാകുളമാണ്.നഗരങ്ങളിലും ഗ്രാമങ്ങളിലും നിന്നുമായി 3,780 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 3,44 പേര്‍ മരിച്ചു. അപകടങ്ങളുടെ കണക്കില്‍ എറണാകുളത്തിന് തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ്. തലസ്ഥാന ജില്ലയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അപകടങ്ങളുടെ എണ്ണം 3,099 ആണ്. 3,70 പേര്‍ക്കാണ് ഇതില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഏറ്റവും കുറവ് അപകടങ്ങള്‍ വയനാട് ജില്ലയിലാണ്. 404 അപകടങ്ങളില്‍ നിന്നായി 40 പേരാണ് ഇവിടെ മരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+