റോഡപകടം കുറഞ്ഞു; ഋഷിരാജ്‌സിംഗ് ഇഫക്ട്?
കൊച്ചി: ഇങ്ങനെയൊരു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെയാണ് നാട് കാത്തിരുന്നത്. മീശയും പിരിച്ച് നിയമം കര്‍ശനമാക്കി ഋഷിരാജ് സിംഗ് എന്ന മിടുക്കന്‍ കമ്മീഷണര്‍ അരയും തലയും മുറുക്കി ഇറങ്ങിയതോടെ സംസ്ഥാനത്ത് റോഡപകടങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ കണക്കെടുപ്പില്‍ വലിയ വ്യത്യാസങ്ങള്‍ കാണാനില്ലെങ്കിലും ഏതാനും മാസങ്ങളിലെ റോഡപകടങ്ങളുടെ കണക്കെടുത്തില്‍ ഋഷിരാജ് സിംഗ് ഇഫക്ട് എടുത്തുകാട്ടാനുണ്ടെന്നാണ് നാട്ടുകാരും പറയുന്നത്.
2011 സെപ്തംബര്‍ മുതല്‍ 2012 സെപ്തംബര്‍ വരെ 30056 അപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. എന്നാല്‍ 2012 - 13 ല്‍ ഇതില്‍നിന്നും 653 അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു. മരണനിരക്കിലും കുറവുണ്ടായിട്ടുണ്ട്. 3421 പേരാണ് റോഡപകടത്തില്‍ സംസ്ഥാനത്ത് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 4280 ആയിരുന്നു. 4200ല്‍പ്പരം റോഡപകടങ്ങള്‍ നടന്ന എറണാകുളം ജില്ലയാണ് ഈ കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.

ബൈക്കപകടത്തിലായിരുന്നു പോയവര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. എന്നാല്‍ അമിത വേഗത നിയന്ത്രിച്ചതും ഹെല്‍മറ്റ് കര്‍ശനമാക്കിയതും ബൈക്കപകടങ്ങളുടെ നിരക്ക് കുറച്ചകൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ബൈക്കപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതും ഋഷിരാജ് സിംഗ് ഇഫക്ടായി കരുതപ്പെടുന്നു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പരിഷ്‌കാരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതും സ്പീഡ് ഗവേര്‍ണര്‍ കര്‍ശനമാക്കിയതും ഉള്‍പ്പെടെ സ്വകാര്യ ബസ്സുകളുടെ വേഗനിയന്ത്രണം വരെ സിംഗിനെ ആളുകള്‍ക്കിടയില്‍ ഹിറ്റാക്കി. ഇതുപോലെ ഒരു പോലീസ് ഇന്‍സ്‌പെക്ടറെ ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്ന മോഹല്‍ ലാല്‍ അഭിനന്ദനവും ജനങ്ങള്‍ക്കിടയില്‍ സിംഗിന്റെ മൈലേജ് കൂട്ടി.












Click it and Unblock the Notifications