തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ മരിച്ചു
തൃശൂര്‍: കെഎസ്ആര്‍ടിസി എസി ലോ ഫ്‌ലോര്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കേച്ചേരിയില്‍ വച്ചായിരുന്നു അപകടം.
രണ്ട് വഹാനങ്ങളുടേയും ഡ്രൈവര്‍മാരാണ് അപകടത്തില്‍ മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 24 ന് പുലര്‍ച്ചെ നാലരയോടെയാണ് ചൂണ്ടലില്‍ വച്ച് അപകടം നടന്നത്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ തിരുവനന്തപുരം വെള്ളായണി സ്വദേശി പിഎസ് കുമാര്‍, ലോറി ഡ്രൈവര്‍ ഹരിയാണ സ്വദേശി ഡൊമനിക്ക് എന്നിവരാണ് മരിച്ചത്.
ബസ്സില്‍ അധികം യാത്രക്കാര്‍ ഉണ്ടാകാതിരുന്നതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ബസ്സില്‍ പത്തില്‍ താഴെ യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസ്സ് ആണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications