കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു;ഒരാൾ മരിച്ചു, കൂടുതൽ പേർ കുടങ്ങിക്കിടക്കുന്നു?

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായ കണ്ണൂർ സ്വദേശി ഹരീന്ദ്രനാണ് അപകടത്തിൽ മരണപ്പെട്ടത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.30ഓടെ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ വേളിയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്.

ആ നടിയുടേത് മാത്രമല്ല!മലയാളത്തിലെ പല നടിമാരുടെയും ദൃശ്യങ്ങൾ സുനിയുടെ പക്കൽ?ഞെട്ടിത്തരിച്ച് പോലീസ്ആ നടിയുടേത് മാത്രമല്ല!മലയാളത്തിലെ പല നടിമാരുടെയും ദൃശ്യങ്ങൾ സുനിയുടെ പക്കൽ?ഞെട്ടിത്തരിച്ച് പോലീസ്

ബിജെപിയെ പൂട്ടാൻ പിണറായി സർക്കാർ! മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം,രക്ഷയില്ല...ബിജെപിയെ പൂട്ടാൻ പിണറായി സർക്കാർ! മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം,രക്ഷയില്ല...

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായ കണ്ണൂർ സ്വദേശി ഹരീന്ദ്രനാണ് അപകടത്തിൽ മരണപ്പെട്ടത്. അതേസമയം, കൂടുതൽ പേർ തകർന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.

accident

അപകടമുണ്ടായ വേളി പ്ലാന്റിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രാവിലെയായതിനാൽ പ്ലാന്റിൽ ജീവനക്കാർ കുറവായിരുന്നു. അപകടമുണ്ടായ സമയത്ത് വളരെ കുറച്ച് ജീവനക്കാർ മാത്രമേ പ്ലാന്റിലുണ്ടായിരുന്നുള്ളു. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിരിക്കാൻ സാദ്ധ്യതയില്ലെന്നാണ് മറ്റു ജീവനക്കാർ പറയുന്നത്.

ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ വേളി പ്ലാന്റിലെ ചിമ്മിനി തകർന്നു വീഴാൻ കാരണമെന്തായിരുന്നു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതിൽ ചിമ്മിനിക്ക് തകരാർ സംഭവിച്ചതിനാലാണ് തകർന്ന് വീണതെന്നും സംശയമുണ്ട്. സംഭവമറിഞ്ഞ് ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വേളിയിലെത്തിയിട്ടുണ്ട്.

English summary
accident in trivandrum travancore titanium plant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X