ബസ്സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ച് കയറി ഒരു കുടുംബത്തിലെ രണ്ട് പേര് മരിച്ചു
വള്ളിക്കാട് ബാലവാടിയ്ക്ക് സമീപം പയ്യമ്പള്ളി മീത്തല്‍ കുഞ്ഞാരാമ കുറുപ്പിന്റെ ഭാര്യ ജാനുഅമ്മയും 5) പേരകുട്ടി രാഹുല്‍ രമേശുമാണ് (13) മരിച്ചത്.
വടകര: ബസ്സ്റ്റോപ്പിലേക്ക് ഇന്നോവ കാര്‍ ഇടിച്ച് കയറി കുടുംബത്തിലെ രണ്ട് പേര് മരിച്ചു. വള്ളിക്കാട് ബാലവാടിയ്ക്ക് സമീപം പയ്യമ്പള്ളി മീത്തല്‍ കുഞ്ഞാരാമ കുറുപ്പിന്റെ ഭാര്യ ജാനുഅമ്മയും 5) പേരകുട്ടി രാഹുല്‍ രമേശുമാണ് (13) മരിച്ചത്. കൊച്ചുമകള്‍ പാര്‍വണ(7) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അപകടം നടന്നത്. കൈനാട്ടി-നാദാപുരം സംസ്ഥാന പാതയില്‍ വള്ളിക്കാട് ബാലവാടി ബസ്സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു വല്ല്യമ്മയും പേരക്കുട്ടികളും. നാദാപുരം ഭാഗത്ത് നിന്നും വന്ന ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. രണ്ട് പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

ജാനുഅമ്മയുടെ മകന് രമേശിന്റെ കുട്ടിയാണ് രാഹുല്‍. മടപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇളയ മകന് ശ്രീജിത്തിന്റെ മകളാണ് പാര്‍വണ. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച രണ്ട് പേരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ട് നല്‍കും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications