സിഗ്നല്‍ ലൈറ്റ് വന്നിട്ടും അപകടം പതിവ് കാഴ്ച
കൂത്താട്ടുകുളം: സെന്‍ട്രല്‍ കവലയില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതോടെ ദിവസവും വാഹന അപകടങ്ങള്‍ പതിവുകാഴ്ചയാകുന്നു. ഇന്നലെയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു.
കോട്ടയം ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കോഴിപ്പിളളി ഭാഗത്തേക്ക് തിരിയാന്‍ സിഗ്നല്‍ സംവിധാനം ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. സിഗ്നല്‍ സംവിധാനം കുറ്റമറ്റതാക്കാന്‍ നഗരസഭയോ അധികാരികളോ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ഉണ്ട്.

സിഗ്നല്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത പക്ഷം മഞ്ഞ ലൈറ്റുകള്‍ മാത്രം സ്ഥാപിക്കുന്നതാണ് അപകടം ഒഴിവാക്കുന്നതിനു പരിഹാരമെന്നും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications