പറവൂര്‍ അംബേദ്ക്കര്‍ പാര്‍ക്കില്‍ അപകടങ്ങള്‍ പതിവാകുന്നു
പറവൂര്‍: നഗരസഭ വക പുല്ലംകുളം അംബേദ്ക്കര്‍ പാര്‍ക്കിലെ കളി കാര്യമാകുന്നു. ഉല്ലാസത്തിനായി കുട്ടികളുമായി എത്തുന്നവര്‍ ദുരന്തം ഏറ്റുവാങ്ങിയാണ് തിരികെ പോകുന്നത്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ രണ്ടു പിഞ്ച് വിദ്യാര്‍ത്ഥികളുടെ കൈവിരലുകളറ്റു.ഇവരെ വിദഗ്ധ ചികിത്സക്കായി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയില്‍ കോവിലകം പുതിയേടത്ത് ശങ്കറിന്റെ മകന് ശ്രീനന്ദു (6) കുഞ്ഞിത്തൈ ചെട്ടി വളപ്പില്‍ അമലിന്റെ മകന് സാവിയോ (6) എന്നിവര്‍ക്കാണ് പാര്‍ക്കിലെ സയന്‍സ് എക്സിബിഷന് വിഭാഗത്തിലെ ചക്രങ്ങളില്‍ കുടുങ്ങി വിരലിന്റെ അഗ്രം നഷ്ടപ്പെട്ടത്. ശ്രീ നന്ദുവിന്റെ വലതുകൈയ്യുടെ ചുണ്ടാണി വിരലിന്റെ മുറിഞ്ഞുപോയ ഭാഗം കൂട്ടി ചേര്‍ക്കാനുള്ള ഓപ്പറേഷന് അമ്പതിനായിരം രൂപയും, സാവിയോയുടെ ഓപ്പറേഷന് മുപ്പത്തി അയ്യായിരം രൂപയുമാണ് ആശുപത്രിയിലെ ചില വായിപറഞ്ഞിരിക്കുന്നത്.

സാവിയോക്ക് വലതു കൈയുടെ ചെറുവിരലിനും മോതിരവിരലിനുമാണ് പരിക്ക്.പെയിന്റിംഗ് തൊഴിലാളിയായ ശങ്കറും, ഓട്ടോ ഡ്രൈവറായ അമലും ഇത്രയും തുക പെട്ടെന്ന് കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ്. സംഭവംഎം എല്‍ എ, വി.ഡി.സതീശന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഇവര്‍ നഗരസഭയില്‍ പരാതി നല്‍കുന്നുണ്ട്. പാര്‍ക്കിലെ പല ഉപകരണങ്ങളും തുരുമ്പകയറി അപകടസ്ഥിതിയിലായിട്ടും അധികൃതര്‍ അനങ്ങാപാറ നയമാണ് സ്വീകരിച്ചു വരുന്നത് .
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications