കാസര്‍കോട്; കുമ്പളയിൽ പരക്കെ വാഹനാപകടം
കുമ്പള: ഓമ്‌നി വാനും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓമ്‌നി വാന്‍ ഡ്രൈവര്‍ കോയിപ്പാടി കടപ്പുറത്തെ ഹക്കീ(30)മിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് അപകടമുണ്ടായത്. ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മൊഗ്രാല്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓമ്‌നി വാനുമാണ് കൂട്ടിയിടിച്ചത്. വാനിനകത്ത് കുടുങ്ങിയ ഹക്കീമിനെ നാട്ടുകാര്‍ വാന്‍ പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. അതിന് പിന്നാലെയാണ്
ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ ലോറി മറിഞ്ഞ് കാര്‍ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടത് കുമ്പള മാവിനക്കട്ടയിലാണ് അപകടം. ചെമനാട്ടെ നിസാമും കുടുംബവും സഞ്ചരിച്ച ഇന്നോവ കാറിന് മുകളിലാണ് ലോറി മറിഞ്ഞത്.

നിസാമിന്റെ മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മഷൂ(13)മിന് നിസാര പരിക്കുണ്ട്. മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കുടുംബം. പച്ചക്കറി കയറ്റി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറിന്റെ മുകളിലേക്ക് മറിഞ്ഞത്. കാര്‍ മുന്നോട്ട് നീങ്ങിയത് കൊണ്ടാണ് അപകടത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്.












Click it and Unblock the Notifications