കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലത്തായി പീഡന കേസ് സിബിഐക്ക് വിടണമെന്ന് പ്രതി; ഹൈക്കോടതി വിശദീകരണം തേടി

Google Oneindia Malayalam News

കൊച്ചി: കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ പാലത്തായി പീഡനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും പ്രതി പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിനോടും സിബിഐയോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് സര്‍ക്കാര്‍ പ്രതികരണം അറിയിക്കണം. നേരത്തെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ യാതൊരു നടപടിയുമില്ലാത്ത പശ്ചാത്തലത്തിലാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

p

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

പാലത്തായി പീഡനക്കേസ് മൂന്നാമത്തെ സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആദ്യ രണ്ടു സംഘങ്ങളും പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ മൂന്നാമത്തെ സംഘത്തിന് പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജനാണ് കേസിലെ പ്രതി. ആദ്യം പാനൂര്‍ ലോക്കല്‍ പോലീസാണ് അന്വേഷിച്ചത്. അന്ന് ഒളിവില്‍ പോയ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. എങ്കിലും പ്രതിക്കെതിരെ തെളിവില്ല എന്ന നിലപാടിലായിരുന്നു പോലീസ്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കുകയായിരുന്നു അന്വേഷണ സംഘം.

2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...

തുടര്‍ന്ന് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തിന് അന്വേഷണം കൈമാറി. ഇവരും പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിച്ചു. പത്മരാജനെ ന്യായീകരിച്ചുള്ള ഐജി ശ്രീജിത്തിന്റെതെന്ന പേരില്‍ ഒരു ഫോണ്‍ കോള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും വിവാദമായി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി പുതിയ സംഘത്തിന് അന്വേഷണം കൈമാറാന്‍ നിര്‍ദേശിച്ചു. രണ്ട് വനിതാ ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് പിന്നീട് എത്തിയത്. ഇവരുടെ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
AN Radhakrishnan speech threatening CM Pinarayi Vijayan | Oneindia Malayalam

English summary
Accuse BJP Leader Padmarajan in High Court to demand CBI Probe in Palathayi case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X