നെടുമ്പാശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് പേർ പിടിയിൽ, മൂന്ന് പേർ ഒളിവിൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിക്ക് സമീപത്ത് അത്താണിയിൽ ക്രിമിനൽ കേസിലെ പ്രതിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റ്. അഞ്ച് പേരാണ് ഇതിനകം അറസ്റ്റിലായത്. ബിനോയ് കൊലപാതക കേസിലെ മുഖ്യപ്രതി ബിനുവാണ് ഇനി പിടിയിലാവാനുള്ളത്. ഇയാളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലുൾപ്പെട്ട അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. അതേ സമയത്തിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേർ ഒളിവിൽ പോയിട്ടുണ്ട്. ബാറിൽ വെച്ചുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മുഖ്യപ്രതി ബിനുവിന്റെ അച്ഛനെ മർദ്ദിച്ചതിന്റെ വൈരാഗ്യവും കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശിയായ യുവാവിനെ ഒരു സംഘം ഗുണ്ടകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് ബിനോയി പുറത്തിറങ്ങിയപ്പോഴാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനോയിയും അത്താണിയിലെ ഗുണ്ടാ സംഘാംഗമാണ്. ബിനോയിയെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാറിന് മുമ്പിൽ വെച്ച് നാട്ടുകാർ നോക്കി നിൽക്കെയാണ് സംഭവം. പ്രതികൾ ബിനോയിയുടെ മുഖത്ത് വെട്ടുന്നതാണ് ദൃശ്യങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. റോഡരികിൽ നിൽക്കുകയായിരുന്ന ബിനോയിയ്ക്ക് തലയ്ക്കാണ് വെട്ടേറ്റത്. ഗുണ്ടാസംഘങ്ങൾക്കിടയിൽ നിലനിന്നിരുന്ന കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications