കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയുമായി തിരിച്ചെത്തി,ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയില്‍;ആശങ്ക

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചതിന് പിന്നാലെ പനി ബാധിച്ചതായി റിപ്പോര്‍ട്ട്. കൂത്തുപറമ്പ് മൂരിയാട്ടെ ആര്‍എര്‍എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി യ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. തുടര്‍ന്ന് ഇയാളെ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് വപിനെ പൊലീസ് പിടിച്ച് സെല്ലിലെത്തിച്ചത്. ഇയാള്‍ പരോളിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. ഇയാള്‍ മഹാരാഷ്ട്രയിലാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നീരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. ഇയാള്‍ ജയിലില്‍ വന്ന ശേഷം മറ്റ് തടവുകാര്‍ക്കൊപ്പമാണ് കഴിഞ്ഞതെന്ന പരാതിയുമുണ്ട്.

kannur

ജനുവരി 30ന് അഞ്ചു ദിവസത്തെ പരോളിലാണ് വിപിന്‍ പുറത്തിറങ്ങിയത്. അസുഖബാധിതയായ അമ്മയെ ചികിത്സിക്കാന്‍ എന്ന പേരിലാണ് ഇയാള്‍ പരോള്‍ നേടിയെടുത്തത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ 40 ദിവസം കൂടി നീട്ടി നല്‍കി. കഴിഞ്ഞ 16ന് ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഇയാള്‍ തിരിച്ചെത്തിയില്ല ഇതേ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടും ഭാര്യ ശ്രുതിലയയും നല്‍കിയ പരാതിയില്‍ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 52 കേസുകള്‍. സംസ്ഥാനത്ത് ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഉദ്ദവ് താക്കറെ സര്‍ക്കാര്‍. സംസ്ഥാനത്തെ മാളുകളും ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളെല്ലാം സര്‍ക്കാര്‍ ഉത്തരവോടെ അടച്ചിരുന്നു. രാജ്യത്ത് ഇപ്പോള്‍ 258 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഇന്നലെ മാത്രം 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ അഞ്ച് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടക, ദില്ലി, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു മരണപ്പെട്ടത്.

മധ്യപ്രദേശില്‍ ഇന്ന് നാല് പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ദുബൈയില്‍ നിന്നും വന്ന ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും ജര്‍മ്മനിയില്‍ നിന്നും വന്ന ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് നാല് പേരും ഇന്ത്യയില്‍ എത്തിയത്. ഹിമാചല്‍ പ്രദേശില്‍ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ മാത്രം 12 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചത്തീസ്ഗഡില്‍ നാല് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ അമ്മയും സഹോദരനും പാചക്കാരിയുമാണ്.

Recommended Video

cmsvideo
കടുത്ത നിയന്ത്രണങ്ങളുമായി ഒമാന്‍ | Oneindia Malayalam

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തി. ഉയര്‍ന്ന താപനിലയില്‍ കൊറോണ നിലനില്‍ക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ഒന്നും വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ നിര്‍ണായകമാണ്. എല്ലാ സംസ്ഥാനങ്ങളും സാമൂഹിക അകലം പാലിക്കണമെന്നത് നിര്‍ബന്ധമാണെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

English summary
Accused Goes Missing From Kannur Found From Maharashtra Had Fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X