കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാങ്ങിയത് 250 കോടിയുടെ സ്വർണ്ണമോ; മുന്‍ തമിഴ്നാട് മന്ത്രിയെ കൊച്ചിയില്‍ ചോദ്യം ചെയ്തു

Google Oneindia Malayalam News

കൊച്ചി: തമിഴ്‌നാട് മുൻ മന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ സി വിജയഭാസ്‌കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇഡി കൊച്ചി യൂണിറ്റിന്റെ ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു സിറ്റിങ് എം എല്‍ എ കൂടിയായ വിജയഭാസ്കറിനെ ചോദ്യം ചെയ്തത്. സമൻസ് ലഭിച്ചതിനെ തുടർന്ന് വിജയഭാസ്‌കർ രാവിലെ 10.30ഓടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാവുകയായിരുന്നു. കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഉടമ പൊലീസിൽ നൽകിയ പരാതിയുടെ തുടർനടപടിയായിട്ടായിരുന്നു കഴിഞ്ഞ എ ഐ എ ഡി എം കെ സർക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായ സി വിജയകുമാറിനെ ചോദ്യം ചെയ്തത്.

പാതയോരത്തെ കൊടിമരങ്ങൾ നീക്കം ചെയ്തില്ല: കോടതിക്ക് അതൃപ്തി; 'ആരു പറഞ്ഞാലും കേരളം നന്നാകില്ല'പാതയോരത്തെ കൊടിമരങ്ങൾ നീക്കം ചെയ്തില്ല: കോടതിക്ക് അതൃപ്തി; 'ആരു പറഞ്ഞാലും കേരളം നന്നാകില്ല'

ഒരു ജ്വല്ലറി ഉടമയുടെ പരാതിയില്‍ 2016ൽ അങ്കമാലി

ഒരു ജ്വല്ലറി ഉടമയുടെ പരാതിയില്‍ 2016ൽ അങ്കമാലി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസില്‍ നടത്തിയ അന്വേഷണത്തില്‍ സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടർന്ന് പൊലീസ് വിവരം ഇഡിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇഡി കൊച്ചി യൂണിറ്റ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്.

2016ൽ ആലപ്പുഴ സ്വദേശി ശർമിള എന്ന യുവതി

2016ൽ ആലപ്പുഴ സ്വദേശി ശർമിള എന്ന യുവതി രണ്ടരക്കോടി രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന് ആരോപിച്ച് ജ്വല്ലറി നടത്തിപ്പുകാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് എത്തിയ യുവതി കടമായാണ് സ്വർണം വാങ്ങിയതെന്നും പിന്നീട് കുടിശ്ശിക തീർക്കുന്നാതെ കബളിപ്പിച്ചെന്നുമായിരുന്നു ജ്വല്ലറി ഉടമകളുടെ പരാതി.

താന്‍ ജ്വല്ലറി ഉടമകളെ കബളിപ്പിച്ചിട്ടില്ലെന്നാണ് ശർമ്മിള പൊലിസൂകാരുടെ ചോദ്യം

അതേസമയം, താന്‍ ജ്വല്ലറി ഉടമകളെ കബളിപ്പിച്ചിട്ടില്ലെന്നാണ് ശർമ്മിള പൊലിസൂകാരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. വൻകിട ഇടപാടുകാരെ ജ്വല്ലറിക്ക്​ പരിചയപ്പെടുത്തി കൊടുത്തയാളാണ്​ താനെന്നായിരുന്നു ഷർമിള പൊലീസുകാരോട് പറഞ്ഞത്. ജയഭാസ്​കറിനെ ഇങ്ങിനെ ജ്വല്ലറിക്ക്​ പരിചയ​പ്പെടുത്തി​യിട്ടുണ്ട്​. വിജയ ഭാസ്​കർ വാങ്ങിയ സ്വർണത്തിന്‍റെ കമീഷനായാണ്​ രണ്ടര കോടിയുടെ സ്വർണം ജ്വല്ലറിയിൽ നിന്ന്​ സ്വീകരിച്ചതെന്നായിരുന്നു ഇവർ പറഞ്ഞത്​.

രണ്ടരക്കോടി കമ്മീഷനായി ലഭിക്കണമെങ്കില്‍ എത്ര രൂപയുടെ

രണ്ടരക്കോടി കമ്മീഷനായി ലഭിക്കണമെങ്കില്‍ എത്ര രൂപയുടെ സ്വർണ്ണമായിരിക്കും വിജയ കുമാർ ജ്വല്ലറിയില്‍ നിന്നും വാങ്ങിയതെന്ന സംശയം ഉടലെടുത്തതിനെ തുടർന്നാണ് പൊലീസ് വിവരം ഇഡിയെ ധരിപ്പിച്ചത്. വിജയകുമാറിന്റെ ജ്വല്ലറി ഇടപാടിന് പിന്നില്‍ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.

"സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഞങ്ങൾ പ്രാഥമിക അന്വേഷണം നടത്തുകയാണ്. ജ്വല്ലറിയെ കബളിപ്പിച്ചിട്ടില്ലെന്ന് പ്രതിയായ യുവതി മൊഴി നൽകിയിട്ടുണ്ട്. പകരം, സ്വാധീനമുള്ള വ്യക്തികളെ ആഭരണങ്ങളുമായി ബന്ധിപ്പിച്ചതിന്റെ കമ്മീഷനായിരുന്നു സ്വർണം. വിജയഭാസ്‌കറിന്റെ ഇടപാടിന്‍ താൻ ഇടനിലക്കാരനാക്കിയെന്നും അതിനുള്ള കമ്മീഷനാണ് തനിക്ക് ലഭിച്ച സ്വർണമെന്നാണ് അവർ അവകാശപ്പെടുന്നത്. സംഭവത്തിൽ മൊഴി നൽകാനും സ്വർണം വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് മുൻ മന്ത്രിയെ വിളിച്ചുവരുത്തിയത്''- ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വിജയ ഭസ്കർ വാങ്ങിയ സ്വർണത്തിന്റെ ഒരു ശതമാനം തന്റെ

വിജയ ഭസ്കർ വാങ്ങിയ സ്വർണത്തിന്റെ ഒരു ശതമാനം തന്റെ കമ്മീഷനാണെന്നാണ് യുവതി അവകാശപ്പെട്ടത്. അങ്ങനെയെങ്കിൽ വിജയഭാസ്‌കർ 250 കോടിയുടെ സ്വർണം വാങ്ങിയതായി കണക്കാക്കാം. കേസിൽ ഈ വസ്തുതകൾ ഞങ്ങൾ പരിശോധിച്ചുവരികയാണ്. ഇയാൾ ഇതിനകം ഒന്നിലധികം കേസുകൾ നേരിടുന്നണ്ട് വിജയഭാസ്‌കറും ശർമിളയും ജ്വല്ലറി സ്ഥാപനവും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇഡി അധികൃതർ കുട്ടിച്ചേർത്തു.

Recommended Video

cmsvideo
Mk stalin visit aswini's house who faced cast discrimination
കഴിഞ്ഞ മാസം തമിഴ്‌നാട്ടിലെ അഴിമതി വിരുദ്ധ ഏജൻസി

കഴിഞ്ഞ മാസം തമിഴ്‌നാട്ടിലെ അഴിമതി വിരുദ്ധ ഏജൻസി വിജയഭാസ്‌കറിനെതിരെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. വിജയഭാസ്‌കർ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (സിബിഐ) ആദായനികുതി വകുപ്പിന്റെയും നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്

English summary
Accused in gold deal; Former Tamil Nadu minister vijaya bhaskar questioned in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X