ചിൽഡ്രൻസ് ഹോമിൽ നിയമലംഘനം; കുട്ടികളുടെ കൂടെ പാർപ്പിച്ചിരിക്കുന്നത് കുറ്റവാളികളെ!!
പത്തനംതിട്ട: ഗുരുതരമായ കുറ്റകൃത്യത്തിന് വിചാരണ നേരിടുന്ന പ്രായപൂർത്തിയാകാത്തവരെ താമസിപ്പിച്ചിരിക്കുന്നത് സർക്കാർ അനാഥമന്ദിരത്തിലെ കുട്ടികൾക്കൊപ്പം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പത്തനംതിട്ട വയലത്തല ചിൽഡ്രൻസ് ഹോമിലാണ് ഈ നിയമലംഘനം. നടന്നിരിരിക്കുന്നത്. ഒരേ മുറിയിൽ ഭൂരിഭാഗം സമയവും മുപ്പതിലധികം കുട്ടികൾ ഒരുമിച്ചാണ് കഴിയുന്നത്. ഇവരുടെ കൂടെയാണ് പോക്സോ ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ നേരിടുന്ന കുട്ടികളെയും പാർപ്പിച്ചിരിക്കുന്നത്.
പെൺകുട്ടികൾക്കെതിരായ അതിക്രമം നടത്തിയ ആറ് പേർ, മാലമോഷണം, പിടിച്ചുപറി എന്നീ കേസുകളിൽപെട്ട അർഞ്ച് പേർ തുടങ്ങിയവരെ പാർപ്പിച്ചിരിക്കുന്നത് അഗതിമന്ദിരത്തിലെ ഇരുപത്തി ഒന്ന് കുരുന്നുകൾക്കൊപ്പം. ഒരുചുവരിനുള്ളിൽ ജുവനൈൽഹോമും അനാഥമന്ദിരവും എങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

ഒരേകെട്ടിടത്തിലെ താമസത്തിനെതിരെ ബാലാവകാശ കമ്മിഷൻ നിരവധിതവണ മുന്നറിയിപ്പ് നൽകി. നിയമലംഘനം ബോധ്യപ്പെട്ടിട്ടും സാമൂഹ്യനീതി വകുപ്പ് അവഗണിച്ചുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ പ്രശ്നം ഏറെ ലാഘവത്തോടെയാണ് ഇപ്പോഴും ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യുന്നത്. ഉറങ്ങുന്നത് മാത്രം പ്രത്യേക മുറികളിലെന്നതൊഴിച്ചാൽ ഭക്ഷണം കഴിക്കുന്നതും കളിക്കുന്നതും വിശ്രമിക്കുന്നതും ഇവർ ഒരുമിച്ചാണ്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications