കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിൽഡ്രൻസ് ഹോമിൽ നിയമലംഘനം; കുട്ടികളുടെ കൂടെ പാർ‍പ്പിച്ചിരിക്കുന്നത് കുറ്റവാളികളെ!!

  • By Akshay
Google Oneindia Malayalam News

പത്തനംതിട്ട: ഗുരുതരമായ കുറ്റകൃത്യത്തിന് വിചാരണ നേരിടുന്ന പ്രായപൂർത്തിയാകാത്തവരെ താമസിപ്പിച്ചിരിക്കുന്നത് സർക്കാർ അനാഥമന്ദിരത്തിലെ കുട്ടികൾ‌ക്കൊപ്പം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പത്തനംതിട്ട വയലത്തല ചിൽഡ്രൻസ് ഹോമിലാണ് ഈ നിയമലംഘനം. നടന്നിരിരിക്കുന്നത്. ഒരേ മുറിയിൽ ഭൂരിഭാഗം സമയവും മുപ്പതിലധികം കുട്ടികൾ ഒരുമിച്ചാണ് കഴിയുന്നത്. ഇവരുടെ കൂടെയാണ് പോക്സോ ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ നേരിടുന്ന കുട്ടികളെയും പാർപ്പിച്ചിരിക്കുന്നത്.

പെൺകുട്ടികൾക്കെതിരായ അതിക്രമം നടത്തിയ ആറ് പേർ, മാലമോഷണം, പിടിച്ചുപറി എന്നീ കേസുകളിൽപെട്ട അർഞ്ച് പേർ തുടങ്ങിയവരെ പാർപ്പിച്ചിരിക്കുന്നത് അഗതിമന്ദിരത്തിലെ ഇരുപത്തി ഒന്ന് കുരുന്നുകൾക്കൊപ്പം. ഒരുചുവരിനുള്ളിൽ ജുവനൈൽഹോമും അനാഥമന്ദിരവും എങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

Pathanamthitta

ഒരേകെട്ടിടത്തിലെ താമസത്തിനെതിരെ ബാലാവകാശ കമ്മിഷൻ നിരവധിതവണ മുന്നറിയിപ്പ് നൽകി. നിയമലംഘനം ബോധ്യപ്പെട്ടിട്ടും സാമൂഹ്യനീതി വകുപ്പ് അവഗണിച്ചുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ പ്രശ്നം ഏറെ ലാഘവത്തോടെയാണ് ഇപ്പോഴും ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യുന്നത്. ഉറങ്ങുന്നത് മാത്രം പ്രത്യേക മുറികളിലെന്നതൊഴിച്ചാൽ ഭക്ഷണം കഴിക്കുന്നതും കളിക്കുന്നതും വിശ്രമിക്കുന്നതും ഇവർ ഒരുമിച്ചാണ്.

English summary
Accused in POSCO crime stayed in orphanage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X