കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വപ്‌നയ്ക്ക് വേണ്ടി സംസാരിക്കാന്‍ പിസി ജോര്‍ജ് പറഞ്ഞു, അത്ര മണ്ടി അല്ല ഞാന്‍'; പരാതിക്കാരി

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങള്‍ക്ക് അവരുടെ കൈയില്‍ തെളിവുകളൊന്നുമില്ല എന്ന് സോളാര്‍ കേസിലെ പ്രതി. തെളിവില്ലാത്തത് കൊണ്ടാണ് അവര്‍ ഓരോ ദിവസവും വന്ന് ഓരോ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്നും അവര്‍ പറഞ്ഞു. അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ മാധ്യമങ്ങള്‍ തെളിവ് ചോദിക്കാറില്ല എന്നും അവര്‍ പറഞ്ഞു.

അതേസമയം താന്‍ ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ തന്നോട് തെളിവുണ്ടോ എന്ന് ചോദിക്കാന്‍ മടി കാണിക്കാറില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് അവരുടെ തെളിവുകള്‍ വേണ്ട എന്നും അവര്‍ ചോദിച്ചു. താന്‍ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത് എന്നും എന്തെങ്കിലും ആരോപണങ്ങള്‍ പറഞ്ഞ് പോവുകയല്ല ഉണ്ടായിട്ടുള്ളത് എന്നും അവര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിലേക്ക് എന്തുകൊണ്ടാണ് എന്നെ വരുത്തിയതെന്ന് എനിക്ക് അറിയില്ല.

'കൃത്യമായി നികുതി അടച്ചു'; മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍'കൃത്യമായി നികുതി അടച്ചു'; മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍

1

താന്‍ മനസിലാക്കിയ സ്വപ്ന സുരേഷ് ഇരട്ടി ബോള്‍ഡാണ് എന്നും അവര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്കൊരു ബന്ധവുമില്ല എന്നും സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതി മാത്രമാണ് താന്‍ എന്നും അവര്‍ പറഞ്ഞു. ദേശവിരുദ്ധമായ ഒരു പ്രവര്‍ത്തിക്കും താന്‍ കൂട്ടുനിന്നിട്ടില്ല എന്നും അവര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും രാഷ്ട്രീയനേതാക്കള്‍ക്കും പങ്കില്ല എന്നാണ് അവര്‍ തന്നോട് ജയിലില്‍ കിടക്കുമ്പോള്‍ കരഞ്ഞ് കൊണ്ട് പറഞ്ഞിരുന്നത് എന്നും അവര്‍ വ്യക്തമാക്കി.

2

അതേസമയം പീഡനക്കേസില്‍ പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. തെളിവുകളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട് എന്നും ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും മറ്റും തെളിവുകളുമാണ് കൈമാറിയത് എന്നും അവര്‍ പറഞ്ഞു.പി സി ജോര്‍ജ് പീഡിപ്പിച്ചത് അന്വേഷണ സംഘത്തോട് അങ്ങോട്ട് പറയുകയായിരുന്നു എന്നും 2014 മുതല്‍ പി സി ജോര്‍ജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നുമാണ് പരാതിക്കാരി പറയുന്നത്.

3

തന്റെ പരാതിക്ക് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായി അറിയാം എന്നും ഗസ്റ്റ് ഹൗസില്‍ വരൂ അവിടെ ഇവിടെ വരൂ തുടങ്ങിയ എല്ലാ ഫോണ്‍ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. ശാരീരികമായി ആക്രമിച്ചത് കൊണ്ടാണ് പരാതി നല്‍കിയതും രഹസ്യമൊഴി നല്‍കിയതും എന്നും പരാതിക്കാരി വ്യക്തമാക്കി.

4

ഒരുപാട് ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത് എന്നും അവര്‍ പറഞ്ഞു. പരാതി നല്‍കാന്‍ ക്ഷമ കാണിച്ചത് ഗൂഢാലോചന കേസില്‍ ഇവരൊക്കെ എന്താണ് എന്നെ കൊണ്ട് ഉദേശിക്കുന്നത് എന്ന് മനസിലാക്കാന്‍ വേണ്ടിയായിരുന്നു എന്നും എന്നോട് സ്വപ്നയ്ക്ക് വേണ്ടി സംസാരിക്കൂ എന്നാണ് പിസി ജോര്‍ജ് പറഞ്ഞത് എന്നതും അവര്‍ പറഞ്ഞു. പിസി ജോര്‍ജ് പറഞ്ഞാല്‍ ഉടന്‍ സംസാരിക്കാന്‍ മാത്രം മണ്ടി അല്ല താന്‍ എന്നും മണ്ടത്തരം കാണിച്ച് കാണിച്ചാണ് 33 കേസുകളില്‍ താന്‍ പ്രതിയായത് എന്നും അവര്‍ വ്യക്തമാക്കി.

5

സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കഴിഞ്ഞ ദിവസം പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി തന്നെ പി സി ജോര്‍ജിനെ ജാമ്യത്തില്‍ വിട്ടിരുന്നു.

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

English summary
accused in the solar case said that there have no evidence for the allegations made by Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X