• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നാംക്ലാസുകാരന്‍ ഫഹദിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുറ്റക്കാരനാണെന്ന് കോടതി

  • By Desk

കാസര്‍ഗോഡ്: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാസര്‍കോട് പെരിയ കല്യോട്ട് മുസ്ലിം പള്ളിക്ക് സമീപത്ത് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ അബ്ബാസ്- ആയിശ ദമ്പതികളുടെ മകന്‍ ഫഹദിനെ വെട്ടിക്കൊലപ്പെടുത്തിയ വിജയകുമാറിനേയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് പ്രതി. രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ പിറകിലൂടെ വന്ന വിജയകുമാര്‍ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഫഹദ് മരിച്ചു.

കേസില്‍ അറസ്റ്റിലായ വിജയകുമാറിന് മാനസികപ്രശ്‌നങ്ങള്‍ ആണെന്നുള്ള പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചുകൊണ്ട് പോലീസ് സമര്‍പ്പിച്ച കൃത്യമായ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രതി വിജയകുമാറിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ്. ഹൊസ്ദൂര്‍ഗ് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് കേസിന്റെ വിചാരണക്കായി ഫയലുകള്‍ ജില്ലാ കോടതിയിലേക്ക് മാറ്റുകായിരുന്നു.

വഴിയില്‍ പതിയിരുന്ന്

വഴിയില്‍ പതിയിരുന്ന്

2015 ജൂലൈ ഒമ്പതിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെരിയ കല്യോട്ട് ഗവ.ഹൈസ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യര്‍ത്ഥിയായിരുന്ന ഫഹദ് കൂട്ടുകാര്‍ക്കൊപ്പം രാവിലെ സ്‌കുളിലേക്ക് പോവുമ്പോയായിരുന്നു അക്രമത്തിനിരയായത്. വഴിയില്‍ പതിയിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ വിജയകുമാര്‍ വാക്കത്തി ഉപയോഗിച്ച് ഫഹദിനെ വെട്ടിവീഴ്ത്തുകായിരുന്നു.

മരണം

മരണം

വാക്കത്തിയുമായി എത്തിയ വിജയകുമാറിനകണ്ട് ഭയന്നോടിയ ഒരു കാലിന് സ്വീധീനകുറവുള്ള ഫഹദ് വഴിയില്‍ വീണു. പിന്നാലെ എത്തിയ പ്രതി ആദ്യം കുട്ടിയുടെ കാലില്‍ വെട്ടുകായിരുന്നു. വീണുകിടന്ന കുട്ടിയുടെ കഴുത്തിനും പുറത്തും പിന്നീട് വാക്കത്തികൊണ്ട് പ്രതി തുരുതുരാ വെട്ടി. കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടികൂടി ഫഹദിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

കേസ്

കേസ്

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാര്‍ ന്നെ വിജയനെ നാട്ടുകാര്‍ പിടികൂടി പോലീല്‍ എല്‍പ്പിക്കുയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ വിജയകുമാറിന് നാട്ടുകാരില്‍ നിന്ന് മര്‍ദ്ദനവും എല്‍ക്കേണ്ടി വന്നിരുന്നു. കുട്ടിയെ തടഞ്ഞു നിര്‍ത്തുക, ഭീഷണിപ്പെടുത്തല്‍, കൊലപാതകം എന്നീ വകുപ്പുളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരുന്നത്.

വ്യക്തി വെെരാഗ്യം

വ്യക്തി വെെരാഗ്യം

തെങ്ങുകയറ്റ തൊഴിലാളിയായ വിജയകുമാറിന് ഫഹദിന്റെ പിതാവിനോടുള്ള വ്യക്തി വൈരാഗ്യമാണ് കുട്ടയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അന്നത്തെ ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന യു പ്രേമനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദൂര്‍ഗ് ജീഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ജാമ്യമില്ല

ജാമ്യമില്ല

അറസ്റ്റിലായി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് കോടതി ഒരു ഘട്ടത്തിലും ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിക്കെതിരേ വേഗത്തില്‍ കുറ്റംപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞതും പ്രതിക്ക് ജാമ്യം കിട്ടാതിരിക്കാന്‍ കാരണമായി. മാത്രമല്ല വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

വിചാരണ

വിചാരണ

സ്‌കൂളിന് 800 മീറ്റര്‍ അകലെ വെച്ചായിരുന്നു ഫഹദിന് വെട്ടേറ്റത്. കാടുവെട്ടാനെന്ന വ്യാജേന വഴിയരികില്‍ വാക്കത്തിയുമായി നില്‍ക്കുകയായിരുന്ന വിജയന്‍ കുട്ടി അടുത്തെത്തിയപ്പോള്‍ അക്രമം നടത്തുകയായിരുന്നു. നാല്‍പതോളം സാക്ഷികളുള്ള കേസില്‍ പതിനെട്ടോളം പേരെ പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു. അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവനാണ് പ്രോസിക്യൂഷന്‍ വേണ്ടി ഹാജരായത്. ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ കേസിലും വിജയകുമാര്‍ പ്രതിയാണ്.

ആർഎസ്എസ് ബന്ധം

ആർഎസ്എസ് ബന്ധം

പ്രതി ആര്‍എസ്എസ്സുകാരനാണെന്ന ആരോപണത്തിനിതിരെ ആര്‍എസ്എസ്സും ബിജെപിയും രംഗത്ത് വന്നിരുന്നു. സംഭവത്തെ സിപിഎം വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുയാണ്. പ്രതിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പ്രാദേശിക ബിജെപി നേതൃത്വം പറഞ്ഞിരുന്നു. പ്രതി ആര്‍എസ്സുഎസ്സുകാരനാണെന്ന ആരോപണവുമായി സിപിഎമ്മിന് പുറമേ ലീഗും കോണ്‍ഗ്രസ്സും രംഗത്ത് വന്നിരുന്നു. നേരത്തേയും ഇത്തരത്തില്‍ വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ പ്രതിയില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടികാട്ടുകയും ചെയ്തു.

English summary
accused is guilty in kasaragod fahd murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more