Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി മോഡല്‍ പീഡനം, 16കാരിയുടെ പരാതിയില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും

കേസില്‍ ആരോപണവിധേയനായ മുതിര്‍ന്ന പോലീസ് ഓഫിസര്‍ നെല്‍സന്‍ തോമസിനെ വളരെ കഷ്ടപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം: ബന്ധുവായ സ്ത്രീയുടെ ചതിയില്‍ പെട്ട് നിരവധി പേരുടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസുകാര്‍ കുടുങ്ങും. ബന്ധു തന്നെ പലര്‍ക്കും കാഴ്ച്ചവച്ചെന്നും ഇതില്‍ ഉയര്‍ന്ന പദവിയിലുള്ള പോലീസുകാരും ഉണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്ന് പീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ ഒരു ഡിവൈഎസ്പിയും ഉണ്ടെന്നാണ് പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്. ആവേശത്തോടെ കേസ് ഏറ്റെടുത്ത പോലീസ് തന്നെ ഇപ്പോള്‍ പണി കിട്ടിയ അവസ്ഥയിലാണ്. കേസ് എടുക്കണോ അതോ ഒതുക്കി തീര്‍ക്കണോ എന്ന നിലയിലാണ് ഇപ്പോള്‍ പോലീസ്.

ഉറപ്പിക്കാതെ പോലീസ്

ഉറപ്പിക്കാതെ പോലീസ്

പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ആരോപണ വിധേയനായ ഡിവൈഎസ്പി പീഡിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണ് പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആരോപണവിധേയന്‍ അറസ്റ്റില്‍

ആരോപണവിധേയന്‍ അറസ്റ്റില്‍

കേസില്‍ ആരോപണവിധേയനായ മുതിര്‍ന്ന പോലീസ് ഓഫിസര്‍ നെല്‍സന്‍ തോമസിനെ വളരെ കഷ്ടപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നായിരുന്നു അറസ്റ്റ്. ഇയാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ആരോപണങ്ങളെ തുടര്‍ന്ന് നെല്‍സനെ കഴിഞ്ഞ ദിവസം ഡിജിപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പീഡീപ്പിച്ചത് നിരവധി പേര്‍

പീഡീപ്പിച്ചത് നിരവധി പേര്‍

നിരവധി പേര്‍ വിവിധ റിസോര്‍ട്ടുകളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. എത്ര പേര്‍ കൃത്യമായി പീഡിപ്പിച്ചെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പീഡിപ്പിച്ചവര്‍ പലരും പണത്തിന് പുറമേ വസ്ത്രങ്ങളും വാങ്ങി നല്‍കിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ബന്ധുവായ യുവതി സമീപ ജില്ലകളിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ച് തന്നെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

സൂര്യനെല്ലിക്ക് സമാനം

സൂര്യനെല്ലിക്ക് സമാനം

സൂര്യനെല്ലി പീഡന കേസില്‍ പെണ്‍കുട്ടിക്കുണ്ടായ അതേ അനുഭവമാണ് ആലപ്പുഴയിലെ പെണ്‍കുട്ടിക്കും ഉണ്ടായതെന്നാണ് പോലീസ് വിലയിരുത്തുന്നത്. 16കാരിയുടെ ബന്ധുവിന് നിരവധി പേരുമായി ബന്ധമുണ്ട്. അതിനാല്‍ ടൂറിസം കേന്ദ്രങ്ങള്‍ വഴിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ പോലീസുകാര്‍ വന്‍കിട രാഷ്ട്രീയക്കാരും ബിസിനസുകാരും ഉണ്ടെന്നാണ് വിവരം

നാട്ടുകാര്‍ രക്ഷപ്പെടുത്തി

നാട്ടുകാര്‍ രക്ഷപ്പെടുത്തി

പെണ്‍കുട്ടിയെ യഥാര്‍ഥത്തില്‍ രക്ഷപ്പെടുത്തിയത് നാട്ടുകാരാണ്. നിത്യേന പെണ്‍കുട്ടിയെ ബന്ധു വന്ന് കൊണ്ടുപോകുന്നത് കണ്ട് ഇവര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവരെ പോലീസില്‍ ഏല്‍പ്പിച്ചതും നാട്ടുകാരാണ്. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെയാണ് ഇവര്‍ നിത്യേന വന്ന് കൊണ്ടുപോകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+