16കാരിക്ക് പീഡനം, പോലീസിന് വീണ്ടും നാണക്കേട്
പെണ്‍കുട്ടിയുടെ ബന്ധുവിനെ സഹായിക്കാന്‍ പ്രൊബേഷന്‍ എസ്ഐ ചട്ടവിരുദ്ധമായി ഇടപെട്ടു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴ: സൂര്യനെല്ലി കേസിന് സമാനമായി 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു പോലീസുകാരന് കൂടി അറസ്റ്റില്‍. മുഖ്യപ്രതിക്ക് സഹായം നല്കിയ ലൈജു എന്ന എസ്ഐയാണ് അറസ്റ്റിലായത്. ഇയാള്‍ പ്രൊബേഷന്‍ എസ്ഐയാണ്.
ഇയാളെ ചോദ്യം ചെയ്ത ശേഷം വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിവൈ എസ്പി പിവി ബേബി വ്യക്തമാക്കി.

ബന്ധുവിന്റെ മൊബൈല്‍ വഴിത്തിരിവായി
കേസില്‍ ഒന്നാം പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധു ആതിരയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരം പുറത്തെത്തിയത്. ഇവരുടെ വാട്സ് ആപ്പില്‍ എസ്ഐയുമായുള്ള ചാറ്റിന്റെ വിശദാംശങ്ങളുണ്ടായിരുന്നു. ഇയാള്‍ ആലപ്പുഴയിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ ബന്ധുവിന് മുറിയെടുത്ത് നല്‍കിയെന്നാണ് പോലീസ് പറയുന്നത്

ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു
പെണ്‍കുട്ടിയുടെ ബന്ധുവിനെ സഹായിക്കാന്‍ പ്രൊബേഷന്‍ എസ്ഐ ചട്ടവിരുദ്ധമായി ഇടപെട്ടു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ തടഞ്ഞുവെച്ച സമയത്ത് ആതിര എസ്ഐയെ ഫോണില്‍ വിളിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ആതിരയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.

നെല്സന് റിമാന്‍ഡില്‍
കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ നെല്‍സനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ ശ്രമം. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞിരുന്നു.

കൂടുതല്‍ അറസ്റ്റുണ്ടാകും
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. പ്രതികളുടെ വൈദ്യപരിശോധനാഫലവും പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാഫളവും ഒത്തുനോക്കിയ ശേഷമായിരിക്കും അറസ്റ്റെന്നും പോലീസ് പറയുന്നു. അതേസമയം കേസില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.

സൂര്യനെല്ലി കേസിന് തുല്യം
സൂര്യനെല്ലി പീഡന കേസില്‍ പെണ്‍കുട്ടിക്കുണ്ടായ അതേ അനുഭവമാണ് ആലപ്പുഴയിലെ പെണ്‍കുട്ടിക്കും ഉണ്ടായതെന്നാണ് പോലീസ് വിലയിരുത്തുന്നത്. 16കാരിയുടെ ബന്ധുവിന് നിരവധി പേരുമായി ബന്ധമുണ്ട്. അതിനാല്‍ ടൂറിസം കേന്ദ്രങ്ങള്‍ വഴിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ പോലീസുകാരെ കൂടാതെ വന്‍കിട രാഷ്ട്രീയക്കാരും ബിസിനസുകാരും ഉണ്ടെന്നാണ് വിവരം.

മൊഴി നല്കാന് തയ്യാറല്ല
പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത് കണ്ടവരോട് മൊഴി നല്കാന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരാരും ഇതിന് തയ്യാറല്ല. പോലീസുകാര്‍ ഉള്‍പ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടാല്‍ തങ്ങള്‍ കുടുങ്ങുമോ എന്ന് ഭയത്തിലാണ് സാക്ഷികള്‍. കളക്ടര്‍ക്ക് മൊഴിയോ തെളിവുകളോ നല്‍കാനും സാക്ഷികള്‍ ശ്രമിക്കുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications