Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ വധക്കേസ്; പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നിയമസഹായം വേണമെന്ന് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഡ്വ. പി രാജന്‍ പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായി. പരിഭാഷകന്റെ സഹായത്തോടെ പ്രതിയെ കോടതി നടപടികള്‍ അറിയിച്ചു.

Jisha

ഇരുപത് മിനിട്ടില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ജയിലിലേക്ക് മാറ്റി. വന്‍ സുരക്ഷാ സന്നാഹത്തിന്റെ അടമ്പടിയോടെയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചതും തിരികെ കൊണ്ടു പോയതും. തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കും.

മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ നിന്ന്് പ്രതിയെ മറയ്ക്കുന്നതിന് ഇയാളെ പോലീസ് വാഹനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കിടത്തിയാണ് തിരികെ കൊണ്ടു പോയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വന്‍ പോലീസ് സന്നാഹത്തോടെയാണ് ആലുവ പോലീസ് ക്ലബ് മുതല്‍ പെരുമ്പാവൂര്‍ കോടതിവരെ പ്രതിയെ എത്തിച്ചത്. മുപ്പതോളെ പോലീസ് പോലീസ് ബസിലുണ്ടായിരുന്നു. പോരാത്തതിന് ബസിന്റെ മുന്നിലും പിന്നിലുമായി പോലീസിന്റെ അകമ്പടി വാഹനവും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+