ഷാഫിയുടെ എഫ്ബി പോസ്റ്റില്‍ ചുവപ്പ് 'കത്തുന്നു'!
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ അകത്ത് കഴിയുന്ന പ്രതികളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റും ഫോണും ഉപയോഗിച്ചതും ഫേസ് ബുക്കില്‍ സജീവമായി നില്‍ക്കുന്നതും മുഹമ്മദ് ഷാഫിയാണ്. മുഹ് ഷാഫി എന്നാണ് പ്രൊഫൈല്‍ നെയ്ം നല്‍കിയിരിക്കുന്നത്.
ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഷാഫി പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്- 'ഇന്നത്തെ ദിവസം ആര് മറന്നാലും കമ്യൂണിസ്റ്റുകാര്‍ മറക്കരുത്. നമ്മുടെ ഇരുപതോളം സഖാക്കളെ നിര്‍ധയം കൊന്നുതള്ളിയ ഒരു നരഭോജിയെ, കണ്ണൂരിന്റെ മണ്ണില്‍ നിന്ന് കമ്യൂണിസ്റ്റിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഒരു കാട്ടാളനെ, കെടി ജയകൃഷ്ണനെന്ന നരാധമനെ കണ്ണൂരിലെ കുറച്ച് ചുണക്കുട്ടന്മാര്‍ അവസാനിപ്പിച്ച ദിനമാണിന്ന്'
ഇത്തരത്തില്‍ കൊലയാളികള്‍ക്കുള്ള അഭിവാദ്യങ്ങളോടെയാണ് പോസറ്റ് തുടങ്ങുന്നത്. കൂടാതെ പിണറായിക്കുള്ള അഭിവാദ്യങ്ങളും ഇതര കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പുഛിച്ചുകൊണ്ടുള്ള പോസ്റ്റും ധാരാളമാണ്. ചെഗ്വേരയുടെ ഫോട്ടോകളും എണ്ണമറ്റതാണ്. മമ്മൂട്ടിയാണ് ഷാഫിയുടെ ഇഷ്ടതാരം. നസ്‌റിയ നസീമിന്റെയും ഒരുപാട് ഫോട്ടോകളുണ്ട്. ചുവപ്പില്‍കുളിച്ച മുദ്രാവാക്യങ്ങള്‍. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

ലാല്‍ സലാം
ജയിലിനകത്തുനിന്ന് ഷാഫിയുടെ അഭിവാദ്യങ്ങളാണിത്.

ഫോട്ടോഷോപ്പ്
ഫോണിലോ മറ്റ് ഭംഗിയായി ഫോട്ടോഷോപ്പ് ചെയ്‌തെടുത്തതാണിത്

മമ്മൂട്ടി
മമ്മൂട്ടിയാണ് ഷാഫിയുടെ ഇഷ്ടനടന്‍. ഇത്തരത്തില്‍ ഒരുപാട് പോസ്റ്റുകളുണ്ട് ഷാഫിയുടെ ഫേസ്ബുക്ക് പേജില്‍

കൊല്ലണം...കൊല്ലും
ആര്‍എസ്എസ് നേതാവ് കെടി ജയകൃഷ്ണനെ കൊലപ്പെടുത്തിയവരെ അഭിനന്ദിക്കുന്ന ഒരു പോസ്റ്റ്

ചെഗ്വേര
ചെഗ്വേരയാണ് ഷാഫിയുടെ എഫ്ബി പോസ്റ്റില്‍ നിറഞ്ഞുനില്‍ക്കുന്ന വിപ്ലവ നായകന്‍

കൂത്തുപറമ്പ് രക്തസാക്ഷിദിനം
കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടുള്ള ഷാഷിയുടെ പോസ്റ്റ്

മരിക്കാത്ത ഓര്‍മകള്‍
കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന് ഷാഫിയുടെ മറ്റൊരു പോസ്റ്റ്

ഹാപ്പി ബേര്‍ത്ത് ഡേ ഷാഫി
നവംബര്‍ 20ന് ഷാഫിയുടെ പിറന്നാള്‍ ദിനത്തില്‍ ഇട്ട ഫോട്ടോ

ലീഗിനിട്ട് ഒരു കൊട്ട്
ലീഗിനെതിരെയുള്ള ഒരു പോസ്റ്റ്

പിണറായിയാണ് നേതാവ്
ഷാഫിയുടെ പോസ്റ്റുകളിലെല്ലാം പിണറായിക്കുള്ള ആഭിവാദ്യങ്ങളുണ്ട്.

നല്ല കൂട്ടുകാരനാണ്
അതെ അതെ ഫേസ്ബുക്കിലെ ഫ്രഡ്‌സിനെക്കാണാന്‍ ഈ കൂട്ടുകാരന്‍ അധികാരികളുടെ കണ്ണ് വെട്ടിച്ചും വരാറുണ്ടല്ലോ












Click it and Unblock the Notifications