വിദ്യര്‍ത്ഥിനിയെ പ്രേമം നടിച്ച് കടത്തി കൊണ്ട് പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
ആലുവ: സ്വദേശിനിയായ വിദ്യര്‍ത്ഥിനിയെ പ്രേമം നടിച്ച് കടത്തി കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. പെരുംമ്പാവൂര്‍ മില്ലുംപടിയില്‍ അന്‍വര്‍ തങ്ങളുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന കണ്ടന്തറ കുന്നുംപുറം വീട്ടില്‍ ഫാറൂക്ക് അബൂബക്കറി (33)നെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ് ജീവനക്കാരനായ പ്രതി വിവാഹമോചിതനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.
പ്ലളസ് ടു പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതുന്നതിന് കോളേജില്‍ പോകുന്നതിനിടെ ആലുവ സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് പ്രതി പരിചയപ്പെട്ടത്.

ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിഷാല്‍ ജോണ്‍സണും സംഘവും അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഏര്‍വാടിയിലെ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും ആലുവ സി.ഐ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഏര്‍വാടിയിലേക്ക് പോകുന്നതിനിടെ കോതമംഗലത്ത് എത്തിയപ്പോള്‍ സമയം വൈകിയതിനാല്‍ ബസ് കിട്ടില്ലെന്നും പറഞ്ഞ് തിരികെ പെരുമ്പാവൂരിലെ സുഹൃത്തിന്റെ ഒഴിഞ്ഞുകിടന്ന വീട്ടിലെത്തിച്ചാണ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് അടുത്ത ദിവസം പുലര്‍ച്ചെ ഏര്‍വാടിയിലേക്ക് കടക്കുകയും ചെയ്തു.
അന്വേഷണ സംഘത്തില്‍ എസ് ഐ അബ്ദുള്കാദര്, എ.എസ്.ഐ നവാസ്, വനിതാ പൊലീസുകാരായ ഷീബ, ഷൈജ ജോര്‍ജ്ജ് എന്നവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ആലുവ സ്റ്റേഷനില്‍ കൂടാതെ പെരുമ്പാവൂര്‍, കാലടി, കുറുംപംപടി, കോട്ടപ്പടി, തൃശൂര്‍, തൊടുപുഴ എന്നീ സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പെടെയുള്ള നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്. മതസ്പര്‍ദ്ധ വരുത്തുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളും പെരുംമ്പാവൂര്‍ പൊലിസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റില്‍പ്പെട്ട ആളുമാണെന്ന് ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു. പ്രതിയെ ആലുവ കോടതി റിമാന്റ് ചെയ്തു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications